ADVERTISEMENT

വെറും 2 മിനിറ്റ് കൊണ്ട് തയാറാക്കാം അതിവ രുചികരമായ ചമ്മന്തി ഇത് ചോറിന് മാത്രമല്ല ചപ്പാത്തിക്കും അപ്പത്തിനും ഉപയോഗിക്കാം. വയറു നിറയെ കഴിക്കാൻ ഈ ഒരു ചമ്മന്തി മാത്രം മതി

ചേരുവകൾ

  • മുളകുപൊടി - 2 ടേബിൾ സ്പൂൺ
  • ഉപ്പ്- ആവശ്യത്തിന് 
  • ശർക്കര -1 ടേബിൾ സ്പൂൺ
  • തക്കാളി- 1/2 മുറി ചെറുത് 
  •  ചെറിയുള്ളി-8എണ്ണം 
  •  പുളിവെള്ളം-2 ടേബിൾ സ്പൂൺ
  •  വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ

 

 തയാറാക്കുന്ന വിധം

 ഒരു മിക്സിയുടെ  ജാറിലേക്ക് രണ്ട് ടേബിൾ സ്പൂൺ മുളകുപൊടി ആവശ്യത്തിന് ഉപ്പ് മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണ, എട്ട് ചെറിയ ഉള്ളി, ഒരു ചെറിയ കഷ്ണം തക്കാളി, ഒരു ടേബിൾസ്പൂൺ ശർക്കര എന്നിവയിട്ട് നല്ലവണ്ണം അടിച്ചെടുക്കുക. സ്വാദിഷ്ടമായ ചമ്മന്തി റെഡി. ചോറിന് മാത്രമല്ല ചപ്പാത്തിക്കും അപ്പത്തിനും വരെ ഈ ഒരു ചമ്മന്തി മാത്രം മതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com