ADVERTISEMENT

ഈ മാമ്പഴ സീസണിൽ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി ഐസ്ക്രീം. കേവലം മൂന്നു ചേരുവകൾ കൊണ്ട്  ഉണ്ടാക്കാവുന്നതാണ്  ഈ ഐസ്ക്രീം.  

ചേരുവകൾ 

  • പാൽ  - 1  ലിറ്റർ 
  • പഞ്ചസാര - 3/4 കപ്പ് 
  • മാമ്പഴം - അരിഞ്ഞത്  1 കപ്പ് ( ഒരു വലിയ മാമ്പഴം )

തയാറാക്കുന്നവിധം 

  • ഒരു ലിറ്റർ പാൽ നന്നായി തിളപ്പിച്ചു വറ്റിച്ചു എടുക്കുക 
  • വറ്റി വരുമ്പോൾ അതിലേക്കു പഞ്ചസാര ചേർത്ത് ഇളക്കുക .
  • പഞ്ചസാര അതിൽ അലിഞ്ഞു ചേരുമ്പോൾ തീ അണച്ച് പാൽ തണുക്കാൻ വയ്ക്കുക.
  • പാൽ നന്നായി തണുത്തു കഴിയുമ്പോൾ അത് മിക്സിയിൽ ഒഴിച്ച് നന്നായി അടിച്ചെടുക്കുക.
  • അതിലേക്കു മാമ്പഴം ചേർത്ത് വീണ്ടും മിക്സിയിൽ അടിച്ചെടുക്കുക.
  • തരികൾ ഒട്ടും വരാത്ത രീതിയിൽ തന്നെ അത് അടിച്ചെടുക്കണം .
  • അത് ഒരു അടപ്പുള്ള കണ്ടെയ്നറിലേക്കു ഒഴിച്ച് എയർ ബബിൾസ് കളയുക 
  • ഒരുഫോയിൽ  പേപ്പറോ   തുണികൊണ്ടോ  മൂടിയതിനു ശേഷം അടപ്പ് വച്ച് അടച്ചു 4 മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണപ്പിക്കുക. 
  • അത് വീണ്ടും മിക്സിയിൽ ഇട്ടു ഒന്നുകൂടെ ബ്ലെൻഡ്  ചെയ്ത് എടുത്ത് വീണ്ടും കണ്ടെയ്നറിൽ എയർ കളഞ്ഞു അടച്ചു വയ്ക്കുക.
  • 8 - 12 മണിക്കൂർ കഴിഞ്ഞാൽ ഐസ് ക്രീം കഴിക്കാൻ റെഡിയാകും. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com