ADVERTISEMENT

തമിഴ്നാട് സ്പെഷൽ രുചിയാണിത്. അപ്പം, ദോശ, ഇഡ്ഡലി എന്നിവയുടെ കൂടെ കൂട്ടുന്ന വിഭവമാണ് പീനട്ട് ചട്ണി നമുക്ക് അത് എങ്ങനെ ഉണ്ടാകുന്നത് എന്ന് നോക്കാം 

ചേരുവകൾ :

  • പീനട്ട്  - 1/2 കപ്പ് 
  • സവാള അരിഞ്ഞത് - 1 എണ്ണം 
  • തക്കാളി  - 1എണ്ണം 
  • ഇഞ്ചി  - 3 കഷ്ണം 
  • വെളുത്തുള്ളി  - 6അല്ലി 
  • പച്ചമുളക്  - 6 എണ്ണം 
  • മുളകുപൊടി  - 1 ടീസ്പൂൺ 
  • കറിവേപ്പില - 2 തണ്ട് 
  • തേങ്ങ ചിരകിയത് - 1 കപ്പ് 
  • ഉപ്പ്‌,  വെളിച്ചെണ്ണ , കടുക്,  വറ്റൽ മുളക്  എന്നിവ ആവശ്യത്തിന്. 

തയാറാക്കുന്ന വിധം :

ചീനിച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാകുമ്പോൾ കടല വറുത്തു  വാങ്ങി വയ്ക്കുക.

വീണ്ടും ചീനിച്ചട്ടിയിൽ എണ്ണ ചൂടായ ശേഷം അതിലേക്ക് പച്ചമുളക്, വെളുത്തുളളി, ഇഞ്ചി, ആവശ്യത്തിന് ഉപ്പ്‌, സവാള അരിഞ്ഞത്, തക്കാളി അരിഞ്ഞത് എല്ലാം ചേർത്ത് മൂപ്പിക്കുക, അതിലേക്ക് തേങ്ങ ചേർത്ത് മൂപ്പിക്കുക. ശേഷം കടല ചേർത്ത് ഇളക്കി വാങ്ങി വയ്ക്കുക. വാങ്ങി വച്ച ഈ കൂട്ട് മിക്സിയിൽ ഇട്ട് അരച്ചെടുക്കുക. പിന്നീട് കടുക് വറുത്ത് എടുക്കുക  സ്വാദിഷ്ടമായ  കടലചട്ട്ണി  അല്ലെങ്കിൽ പീനട്ട്ചട്ട്ണി റെഡി. 

English Summary: A delicious and nutritious accompaniment to south indian favorites.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com