ADVERTISEMENT

അറബിനാടുകളിൽ സുലഭമായി ലഭിക്കുന്ന ചിക്കൻ ഷവർമ്മ മലയാളികൾക്കും ഏറെ പ്രിയമാണ്. വളരെ എളുപ്പത്തിൽ തന്നെ ഷവർമ വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

കുബൂസ് തയാറാക്കാനായി

  • മൈദ - 2 കപ്പ് 
  • ഈസ്റ്റ് - ½ ടീസ്പുൺ 
  • ചെറു ചൂടു വെള്ളം – ആവശ്യത്തിന് 
  • ഉപ്പ് – ആവശ്യത്തിന് 
  • പഞ്ചസാര - 1 ടേബിള്‍സ്പൂൺ 

ചിക്കൻ മാരിനേറ്റ് ചെയ്യാൻ

  • മുളക്പൊടി - ½ ടീസ്പുൺ 
  • മഞ്ഞൾപ്പൊടി - 1¼ ടീസ്പുൺ 
  • അറബിക് മസാല  - ¾ ടീസ്പുൺ 
  • നാരങ്ങാനീര് - 1 ടേബിള്‍സ്പ്പുൺ 
  • ചിക്കൻ - 100 ഗ്രാം 
  • ഉപ്പ് – ആവശ്യത്തിന്
  • ഒലിവ് ഓയിൽ – വറക്കാൻ ആവശ്യത്തിന് 

ഫില്ലിങ് തയാറാക്കാൻ

മാരിനേറ്റ് ചെയ്ത് വറുത്ത ചിക്കൻ

അരിഞ്ഞ പച്ചക്കറികൾ

  • കാരറ്റ് - 2 ടേബിൾസ്പൂൺ 
  • തക്കാളി - 2 ടേബിൾസ്പൂൺ
  • സവാള - 2 ടേബിൾസ്പൂൺ
  • കാബേജ് - 2 ടേബിൾസ്പൂൺ
  • മയണൈസ് - 4 ടേബിൾസ്പൂൺ
  • തഹീന - 1 ടീസ്പൂൺ (നിര്‍ബന്ധമില്ല) 
  • തൈര് - 1 ടീസ്പൂൺ 
  • ഫ്രഞ്ച് ഫ്രൈസ്സ്  –  ആവശ്യത്തിന് 

തയാറാക്കുന്ന വിധം

∙ കുബൂസ് തയാറാക്കാനായി മൈദ, ഈസ്റ്റ്, വെള്ളം, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് കുഴച്ച് മാവ് ഇരട്ടിയായി പൊന്തി വരുന്നതുവരെ മാറ്റിവച്ച ശേഷം ഒന്നുകൂടെ കുഴച്ച് ചെറിയ ഉരുളകളാക്കി പരത്തി ചുട്ടെടുക്കുക.

∙ ചിക്കൻ മാരിനേറ്റ് ചെയ്യാൻ ആവശ്യമായ ചേരുവകൾ ചേർത്ത് മാരിനേറ്റ് ചെയ്ത് ഒരു മണിക്കൂറിനുശേഷം വറുത്തെടുക്കുക.

∙ വറുത്ത ചിക്കനും പച്ചക്കറികളും മയണൈസും തഹിനയും തൈരും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

∙ ഓരോ കുബൂസിലും മയോണൈസ്, ഫ്രൈസ്, അതിനു മുകളിൽ പച്ചക്കറികളും ചിക്കനും ചേർത്ത് ബട്ടർ പേപ്പറിൽ അല്ലെങ്കിൽ അലുമിനിയം ഫോയിലിൽ പൊതിഞ്ഞ് എടുക്കുക.

English Summary: Easy homemade chicken shawarma recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com