ADVERTISEMENT

നിരവധി പോഷകങ്ങളടങ്ങിയ ഫലമാണു മാതളം. മാതളത്തിന് എന്തെല്ലാം ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന് അറിയേണ്ടേ..?

ചർമാരോഗ്യത്തിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും മാതളം നല്ലതാണ്. ഹൃദയാരോഗ്യത്തെ കാത്തുസൂക്ഷിക്കാനാണ് മാതളം ഏറ്റവുമധികം സഹായിക്കുന്നത്. മാതളത്തിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡൻ്റുകൾ ഹൃദയ ധമനികളിലെ കൊഴുപ്പിനെ നീക്കി ധമനികളെ വൃത്തിയാക്കുന്നു. ശരീരത്തെ മാതളം നന്നായി തണുപ്പിക്കും. രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്താനും മാതളം സഹായിക്കും.

കട്ടൻ ചായയ്ക്കും ധാരാളം ഗുണങ്ങൾ ഉണ്ട്. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള തിയോഫിലിന്‍, കഫീന്‍ എന്നിവ, ഉന്‍മേഷവും ഊര്‍ജവും പകരുന്നു. ചായയില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡ് എല്‍-തിയാനിന്‍ എന്ന ഘടകം ഒരു വ്യക്തിയുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു. ദേഷ്യം നിയന്ത്രിക്കാൻ കട്ടൻചായയ്ക്ക് ആകും., ദഹനത്തെ മെച്ചപ്പെടുത്തും, ദഹന സംബന്ധിയായി ഉണ്ടാകുന്ന വയറു വേദനയ്ക്ക് കട്ടൻ ചായ കുടിക്കാവുന്നതാണ്. 

ഇത്രയും ആരോഗ്യ ഗുണങ്ങൾ ഉള്ള രണ്ട് ചേരുവകൾ ചേർത്ത് ഒരു വിഭവം ഉണ്ടാക്കിയാൽ എത്ര നന്നായിരിക്കും .

അതാണു മാതളച്ചാറു ചേർത്ത ഐസ്ഡ് ടീ 

ചേരുവകൾ 

  • മാതളനാരങ്ങ - 1
  • നാരങ്ങാ നീര്  - 1 തൊട്ട് ഒന്നര ടേബിൾസ്പൂൺ 
  • പഞ്ചസാര സിറപ്പ് - 2 ടേബിൾസ്പൂൺ 
  • തേയില - കാൽ ടീസ്പൂൺ 
  • വെള്ളം - 1കപ്പ് 
  • ഐസ് ക്യൂബ്സ് - ആവശ്യത്തിന് 

പാകം ചെയുന്ന വിധം 

ആദ്യം ഒരു കപ്പ് വെള്ളം അടുപ്പിൽ വച്ച് തിളപ്പിക്കുക. വെള്ളം തിളയ്ക്കുമ്പോൾ ചായപ്പൊടി ചേർക്കുക. ചായ തയാറായി കഴിയുമ്പോൾ ഒരു അരിപ്പയിൽ കൂടി അരിച്ചെടുക്കുക. അതിന് ശേഷം മാതളനാരങ്ങാ അല്ലികൾ മിക്സിയിൽ ഇട്ട് ജ്യൂസ് അടിക്കുക. എന്നിട്ട് അരിപ്പയിൽ കൂടി അരിച്ചെടുക്കുക . 

ടീ സെറ്റ് ചെയുന്ന വിധം - ഒരു ഗ്ലാസ് എടുത്ത് അതിലേക്ക് ആദ്യം പഞ്ചസാര സിറപ്പ് ഒഴിക്കുക . അതിന് ശേഷം ഐസ് ക്യൂബ്സ് ചേർക്കുക . നാരങ്ങാ നീര് ചേർക്കുക വീണ്ടും ഐസ് ക്യൂബ്സ് ചേർക്കുക അതിനെ ശേഷം കാൽ കപ്പ് ചായ ചേർക്കുക . ഐസ് ക്യൂബ്സ് ഇടുക . അവസാനം മൂന്ന് ടേബിൾസ്പൂൺ മാതള ജ്യൂസ് കൂടി ഒഴിച്ച് നന്നായി മിക്സ് ചെയ്ത് കുടിക്കുക.

English Summary: A new refreshing drink with Pomegranate.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com