ADVERTISEMENT

തിരക്കു പിടിച്ച ദിവസങ്ങളില്‍ വളരെ എളുപ്പത്തില്‍ തയാറാക്കാന്‍ പറ്റുന്ന ഒരു പ്രഭാത ഭക്ഷണമാണ് ഹണി ബനാന ബട്ടര്‍ ബ്രഡ്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണമാണിത്.  ബാച്ചിലേഴ്‌സിന് എളുപ്പത്തില്‍ തയാറാക്കാന്‍ പറ്റുന്ന ഒരു ഹെല്‍ത്തി കോമ്പിനേഷണാണ് ഹണി ബനാന ബട്ടര്‍ ബ്രഡ്.

ചേരുവകള്‍

  • അധികം പഴുക്കാത്ത ഏത്തപഴം - 3 എണ്ണം (ചെറുതായി അരിഞ്ഞത്)
  • തേങ്ങ ചിരകിയത് - ഒരു കപ്പ്
  • പഞ്ചസാര - 1 സ്പൂണ്‍
  • തേന്‍ - 2 സ്പൂണ്‍ (നിര്‍ബന്ധമില്ല)
  • ബ്രഡ് - 8 എണ്ണം
  • നെയ്യ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • ആദ്യം ഹണി ബനാന തയാറാക്കുന്നതിനായി സ്റ്റീമറില്‍ രണ്ടു ഗ്ലാസ് വെള്ളം ചൂടാകാന്‍ വയ്ക്കുക.
  • അതിനുശേഷം പഴം അരിഞ്ഞതും തേങ്ങ ചിരകിയതും മിക്‌സ് ചെയ്ത് സ്റ്റീമറിന്റെ പാത്രത്തില്‍ വിതറിയിടുക.
  • വിതറിയിട്ട മിക്‌സിനു മുകളിലായി പഞ്ചസാര ചേര്‍ത്തു കൊടുക്കാം.
  • വെള്ളം തിളച്ചു കഴിയുമ്പോള്‍ അതിന് മുകളില്‍ പാത്രം അടച്ച് വെച്ച് വേവിച്ചെടുക്കാം.
  • വെള്ളം തിളച്ചതിന് ശേഷം മാത്രമേ പാത്രം വയ്ക്കാവൂ. ഇല്ലെങ്കില്‍ പഴം വാടി, കറയുടെ രുചിയുണ്ടാകും.
  • മിതമായ തീയില്‍ ഏകദേശം അഞ്ചു മുതല്‍ പത്തു മിനിറ്റോളം ആവിയില്‍ വേവിച്ചെടുക്കാം.
  • വെന്തതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി തേന്‍ ഒഴിച്ച് കഴിക്കാം.
  • ബട്ടര്‍ ബ്രഡ് തയാറാക്കുന്നതിനായി ചൂടായ ദോശക്കല്ലില്‍ നെയ്യ് അല്ലെങ്കില്‍ ബട്ടര്‍ ചേര്‍ത്ത് ഇരു വശവും പൊരിച്ചെടുക്കുക.
  • ഹണിബനാനയും ബട്ടര്‍ ബ്രഡും ഒരുമിച്ച് കഴിക്കാവുന്നതാണ്.

English Summary: Honey Banana Butter Bread , Easy Breakfast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com