കുട്ടികൾ ഇഷ്ടപ്പെടുന്ന മധുരം കിനിയുന്ന മാമ്പഴ ജാം ഇനി വീട്ടിൽ ഉണ്ടാക്കാം. മാസങ്ങളോളം കേടുവരാതെ സൂക്ഷിക്കുകയും ചെയ്യാം.
ചേരുവകൾ :
1. പഴുത്ത മാങ്ങ - 2 എണ്ണം (വലുത് )
2. പഞ്ചസാര - 1.5 കപ്പ്
3. നെയ്യ് - 3 ടീസ്പൂൺ
4. പഞ്ചസാര, ഏലയ്ക്കാ പൊടിച്ചത് - 1.5 ടീസ്പൂൺ
തയാറാക്കുന്ന വിധം :
പഴുത്ത മാങ്ങ ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ ഒട്ടും വെള്ളം കൂടാതെ മിനുസമായ് അരച്ചെടുക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി അതിലേക്കു പഞ്ചസാര ഇട്ട് നന്നായി ഇളക്കുക. അതിനുശേഷം മാങ്ങ പൾപ്പ് ഇട്ട് നന്നായി കുറുകി വരുന്നതു വരെ ഇളക്കി കൊടുത്തുകൊണ്ടിരിക്കുക. അതിലേക്ക് പഞ്ചസാരയും ഏലയ്ക്ക പൊടിച്ചതും ഇട്ട് 5 മിനിറ്റ് കൂടി വഴറ്റി കട്ടിയാക്കി എടുക്കുക. ചൂടാറിയ ശേഷം വായു കടക്കാത്ത പത്രത്തിൽ ആക്കി അടച്ചു വക്കുക. ഫ്രിഡ്ജിൽ വച്ചും സൂക്ഷിക്കാം.
English Summary: Mango Jam right in your own kitchen, Made of basic ingredients.