ADVERTISEMENT

കുട്ടികൾക്ക് ഇഷ്ടപ്പെട്ട കുട്ടി പാൻ കേക്ക് വീട്ടിൽ പെട്ടെന്ന് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ഗോതമ്പ് പൊടി -1 1/2 കപ്പ്‌ 
  • കൊക്കോ പൗഡർ -2 ടേബിൾസ്പൂൺ
  • പാൽ - 2 കപ്പ്‌ 
  • മുട്ട - 2 എണ്ണം 
  • പഞ്ചസാര - 1/2 കപ്പ്‌ 
  • സൺഫ്ലവർ ഓയിൽ അല്ലെങ്കിൽ ബട്ടർ - 1/4 കപ്പ്‌ 
  • ബേക്കിങ് പൗഡർ -1 ടീസ്പൂൺ
  • ബേക്കിങ് സോഡ -1/2 ടീസ്പൂൺ
  • ഏലയ്ക്ക, ഗ്രാമ്പു, പട്ട എന്നിവ ഒരുമിച്ചു പൊടിച്ചത് - 1/2 ടീസ്പൂൺ
  • ഉപ്പ് - കുറച്ച് 

തയാറാക്കുന്ന വിധം

ആദ്യം ഗോതമ്പു പൊടി, കൊക്കോ പൗഡർ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡാ എന്നിവ ഒരു അരിപ്പയിൽ അരിച്ചെടുക്കുക.  ശേഷം ഇത് ഒരു മിക്സിയിലേക്ക് മാറ്റുക. ബാക്കി ചേരുവകളും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. 

 ഒരു പാൻ ചൂടാക്കി, കുറച്ച് ബട്ടർ പാനിൽ പുരട്ടി അരച്ചെടുത്ത  മാവ്  കൊണ്ട് ചെറിയ പാൻ കേക്ക് ഉണ്ടാക്കി എടുക്കുക. തേൻ ചേർത്ത് കഴിക്കാം. 

English Summary: Mini pancake, Chocolate banana mini pancake, 5 Minute Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com