ADVERTISEMENT

വൈറ്റമിന്‍, മിനറലുകള്‍, ഫൈബര്‍ എന്നിവയുടെ കലവറയാണു കാരറ്റ്. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്ന വൈറ്റമിന്‍ സി ഇതിലടങ്ങിയിട്ടുണ്ട്. ഒരു മികച്ച ആന്റിഓക്‌സിഡന്റ് കൂടിയാണിത്. കാരറ്റ് തോരനും കറികളും മറ്റും കുട്ടികള്‍ക്ക് അത്ര ഇഷ്ടമല്ല. അപ്പോള്‍ കാരറ്റും മുട്ടയും കൂടി ചേര്‍ത്ത് ഞൊടിയിടയ്ക്കുള്ളില്‍ നല്ല അടിപൊളി സാന്‍ഡ്‌വിച്ച് ഉണ്ടാക്കി കുഞ്ഞുങ്ങള്‍ക്കു കൊടുക്കാം. 

ചേരുവകൾ

  • ബ്രെഡ് - എട്ടെണ്ണം
  • മുട്ട - മൂന്ന്
  • കാരറ്റ് - രണ്ട് വലുത്
  • മയോണൈസ് - 3 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

ചൂടായ പാനില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ബട്ടര്‍ ഇട്ട് ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് ചേര്‍ത്ത് വഴറ്റണം. വഴന്നു കഴയുമ്പോള്‍ അതിലേക്ക് പുഴുങ്ങിയ മുട്ട പൊടിച്ച് ചേര്‍ക്കണം. അതിലേക്ക് കാല്‍ ടീസ്പൂണ്‍ കുരുമുളക് പൊടിയും മൂന്ന് നുള്ള് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ചെറുചൂട് ഉള്ളപ്പോള്‍ തന്നെ ഇതിലേക്ക് മയോണൈസ് ചേര്‍ക്കണം. 

തുടര്‍ന്ന് ബ്രഡിനുള്ളില്‍ ടൊമാറ്റോ സോസ്, ചീസ് എന്നിവയ്‌ക്കൊപ്പം ഈ മിശ്രിതം സ്‌പെഡ്ര് ചെയ്ത് മറ്റൊരു പീസ് ബ്രഡ് മുകളില്‍ വച്ച് പാനില്‍ ചൂടാക്കിയെടുക്കണം. രണ്ടുഭാഗത്തും ബട്ടര്‍ തേച്ച് ചൂടാക്കി നടുവേ മുറിച്ച് കുട്ടികള്‍ക്കു സെര്‍വ് ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com