ADVERTISEMENT

മാങ്ങയുണ്ടോ? വായിലിട്ടാൽ അലിഞ്ഞു പോകുന്ന പേടയുണ്ടാക്കാം. ഇതിന്റെ രുചി സ്പെഷലാണ്.

ആവശ്യമുള്ള ചേരുവകൾ 

  • മാങ്ങ കഷ്ണങ്ങളാക്കിയത് – 1 കപ്പ്
  • പാൽ – 1/2 കപ്പ് 
  • നെയ്യ് – 2 ടേബിൾസ്പൂൺ
  • പഞ്ചസാര – 1/2 കപ്പ്
  • പാൽപ്പൊടി – 1 കപ്പ്
  • ഏലയ്ക്കാപ്പൊടി – 1/4 ടീസ്പൂൺ 
  • കോൺഫ്ലോർ – 3 ടേബിൾസ്പൂൺ
  • നട്സ് –  അലങ്കരിക്കാൻ 

തയാറാക്കുന്ന വിധം 

മാങ്ങാ കഷ്ണങ്ങൾ പാലും ചേർത്ത് നന്നായി അരച്ചെടുക്കുക. ചുവടു കട്ടിയുള്ള പാത്രത്തിൽ നെയ്യ് ചൂടാക്കി ഈ കൂട്ട് നെയ്യിൽ വേവിക്കുക. അതിലേക്ക് പഞ്ചസാരയും ചേർക്കുക. ഒന്നു കുറുകി വരുമ്പോൾ പാൽപ്പൊടിയും ഏലയ്ക്കാപൊടിയും കോൺഫ്ലോറും ചേർത്ത് കട്ടിയാവുന്നത് വരെ വേവിക്കുക. നെയ് തടവിയ പാത്രത്തിലേക്ക് മാറ്റി ചൂടാറിയ ശേഷം ഉരുട്ടി നട്ട്സ് വെച്ചു അലങ്കരിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com