ADVERTISEMENT

മുട്ട പഫ്‌സ് ആർക്കാണ് ഇഷ്ടമല്ലാത്തത്. ഗോതമ്പ്പൊടി വെച്ച് ഓവൻ ഇല്ലാതെ വീട്ടിൽ എളുപ്പത്തിൽ മുട്ട പഫ്‌സ് എങ്ങനെ തയാറാക്കാമെന്നു പരിചയപ്പെടാം.

ചേരുവകൾ

പഫ്‌സ് പേസ്ട്രി തയാറാക്കാൻ

  • ഗോതമ്പ്പൊടി - 1 കപ്പ് 
  • ഉപ്പ്  – ആവശ്യത്തിന് 
  • ബട്ടർ - 2 ടേബിൾ സ്പൂൺ
  • ഒലിവ് ഓയിൽ - 1 ടീസ്പൂൺ 
  • തണുത്തവെള്ളം – ആവശ്യത്തിന് 

മുട്ട മസാല തയാറാക്കാൻ

  • സവാള - 2 എണ്ണം 
  • ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് - 1  ടീസ്പുൺ വീതം
  • മുളകുപൊടി - ½ ടീസ്പുൺ 
  • മഞ്ഞൾപ്പൊടി  -  ¼ ടീസ്പുൺ
  • ഗരം മസാലപ്പൊടി -  ½ ടീസ്പുൺ
  • കുരുമുളകുപൊടി -  ½ ടീസ്പുൺ
  • മല്ലിപ്പൊടി -  ½ ടീസ്പുൺ
  • ഉപ്പ്– ആവശ്യത്തിന് 
  • വെളിച്ചെണ്ണ – ആവശ്യത്തിന്
  • മുട്ട പുഴുങ്ങിയത് - 3 എണ്ണം 

തയാറാക്കുന്ന വിധം

  • മുട്ട മസാല തയാറാക്കാനായി ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി സവാള അരിഞ്ഞത് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് എന്നിവ ചേർത്ത് വഴറ്റിയശേഷം അതിലേക്ക് മസാലപ്പൊടികൾ ഉപ്പും കൂടി ചേർത്ത് കൂടി ചേർത്ത് വഴറ്റി ചൂടാറിയ ശേഷം ഉപയോഗിക്കുക .
  • ഗോതമ്പുപൊടിയിലേക്ക് ഉപ്പും ഒലിവ് ഓയിലും ബട്ടറും ചേർത്ത് തണുത്ത വെള്ളം ഉപയോഗിച്ച് മാവ് കുഴച്ചെടുക്കുക. 
  • കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കി വട്ടത്തിൽ പരത്തിയെടുത്തശേഷം, ചപ്പാത്തികൾ ഒന്നിനുമുകളിൽ ഒന്നായി ആറു   ചപ്പാത്തികൾ അടുക്കിയെടുക്കുക. (ചപ്പാത്തികളുടെ ഇടയിൽ ബട്ടറും പൊടിയും വിതറാൻ മറക്കരുത്.) 
  • അടുക്കിവെച്ച് ചപ്പാത്തി പരത്തി ചതുരത്തിൽ മുറിച്ച പഫ്‌സ് ഷീറ്റ് തയ്യാറാക്കുക
  • ഓരോ ഷീറ്റിലേക്ക്ക്കും  മസാലയും പുഴുങ്ങിയ മുട്ടയുടെ പകുതിയും വെച്ച് എതിർ വശങ്ങളിലുള്ള കോണുകൾ വെള്ളം കൊണ്ട് ഒട്ടിച്ച പഫ്സ് തയാറാക്കാം.
  • ചുവടു കട്ടിയുള്ള ഒരു പാനിൽ ബട്ടർ പേപ്പർ വെച്ച് 10 മിനിറ്റ് മീഡിയം തീയിൽ ചൂടാക്കിയശേഷം പഫ്സ് വെച്ചുകൊടുത്ത് 5 മിനിറ്റ് ചെറുതീയിൽ വച്ച് ശേഷം എല്ലാ തിരിച്ചും മറിച്ചും ഇട്ട് എല്ലാ വശങ്ങളും ഒരുപോലെ മൊരിച്ചെടുക്കുക അല്ലെങ്കിൽ ഒരു പാൻ ചൂടാക്കി അല്പം വെളിച്ചെണ്ണയൊഴിച്ച് പഫ്‌സ് മീഡിയം തീയിൽ വറുത്തെടുക്കുക.
  • രുചികരമായ പഫ്സ് ടൊമാറ്റോ കെച്ചപ്പിനൊപ്പം കഴിക്കാം.

English Summary: The pastry of this egg puff is made using wheat flour which makes it a healthy snack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com