sections
MORE

ഈ മഴക്കാലത്ത് ഒരു കട്ടനും മസാല ചൂണ്ടലും ആയാലോ,  കിടിലൻ...

masala-sundal
SHARE

വൈകുന്നേരം ചായയുടെ കൂടെയോ ചോറ്, പുട്ട് എന്നിവയുടെ കൂടെയോ ഒക്കെ കഴിക്കാവുന്ന കിടിലൻ മസാല ചൂണ്ടൽ.. 

ചേരുവകൾ :

1.കടല - 1കപ്പ് 

2.സവാള അരിഞ്ഞത് - 1/2 കപ്പ്‌ 

3.ചെറിയ ഉള്ളി അരിഞ്ഞത് - 1/2 കപ്പ് 

4.പച്ചമുളക് അരിഞ്ഞത് - 2 എണ്ണം 

5.ഇഞ്ചി അരിഞ്ഞത് - ചെറിയ കഷ്ണം 

6.കടുക് - 1/2 ടീസ്പൂൺ 

7.വറ്റൽ മുളക് - 1 എണ്ണം 

8.നാളികേര കഷ്ണം - 1/4 കപ്പ്‌ 

9.വറ്റൽ മുളക് - 1 എണ്ണം 

10.മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ 

11.മുളക് പൊടി - 1/2 ടീസ്പൂൺ 

12.മല്ലിപൊടി - 1ടീസ്പൂൺ 

13.ഗരം മസാല - 1/2 ടീസ്പൂൺ 

14.പെരുംജീരക പൊടി - 1/4 ടീസ്പൂൺ 

15.കറിവേപ്പില 

16.വെളിച്ചെണ്ണ - 3 ടീസ്പൂൺ 

17.ഉപ്പ് - അവശത്തിനു 

തയ്യാറാക്കുന്ന വിധം :

കടല ഒരു 7, 8 മണിക്കൂർ വെള്ളത്തിൽ ഇട്ടു വയ്ക്കുക. അതിനുശേഷം നന്നായി കഴുകി വെള്ളം ഊറ്റി ഒരു കുക്കറിൽ ഇടുക. അതിലേക്കു കുറച്ചു വെള്ളം, ഉപ്പ് ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് 5 , 6 വിസിൽ കൊടുക്കുക. വേറെ ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റൽ മുളക് ഇവ പൊട്ടിക്കുക. അതിലേക്കു സവാള, ചെറിയ ഉള്ളി, നാളികേര കഷ്ണം, കറിവേപ്പില കുറച്ച് ഉപ്പ് എന്നിവ ഇട്ട് നല്ല ഗോൾഡൻ കളർ ആകുംവരെ വറക്കുക. അതിലേക്കു 10 മുതൽ 14 വരെ ഉള്ള ചേരുവകൾ ഓരോന്നായി ഇട്ട് വഴറ്റുക. അതിലേക്കു വേവിച്ച കടല വെള്ളത്തോടെ ഒഴിച്ച് മുഴുവൻ വെള്ളവും വറ്റി വരുന്ന വരെ വേവിക്കുക.. കിടിലൻ മസാല ചൂണ്ടൽ റെഡി. 

English Summary : Spicy Masala Sundal Recipe

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA