ADVERTISEMENT

തമിഴ് നാട്ടിലെ കാരൈക്കുടി എന്ന സ്ഥലമാണ്  ഇതിന്റെ ഉത്ഭവ സ്ഥാനം അതുകൊണ്ടാണ് കാരൈക്കുടി ചിക്കൻ എന്ന് പേര് വരാൻ കാരണം. 

ചേരുവകൾ 

  • ചിക്കൻ  - ചെറിയ കഷ്ണങ്ങൾ ആക്കിയത് 
  • ഇഞ്ചി  - 2 കഷ്ണം 
  • പച്ചമുളക്  - 5 എണ്ണം 
  • വെളുത്തുളളി  - 10 അല്ലി 
  • സവാള  - 2 എണ്ണം അരിഞ്ഞത്
  • ചിക്കൻ മസാല  - 2 ടീസ്പൂൺ 
  • മുളകുപൊടി  - 1 ടീസ്പൂൺ 
  • മല്ലിപ്പൊടി  - 1 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി  - 1 ടീസ്പൂൺ 
  • തൈര്  - ഒരു  ചെറിയ കപ്പ് 
  • കശുവണ്ടി - 10 എണ്ണം 
  • വെളിച്ചെണ്ണ, ഉപ്പ്‌ – ആവശ്യത്തിന് 
  • തക്കോലം,  ഗ്രാമ്പു,  ഏലയ്ക്ക, പട്ട എല്ലാം ഒരു 4 എണ്ണം. 

തയാറാക്കുന്ന വിധം 

ചീനച്ചട്ടി വെച്ച് എണ്ണ ചൂടാകുമ്പോൾ അതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ചിക്കൻ മസാല,  മല്ലിപ്പൊടി എന്നിവയിട്ട് ആ പച്ചമണം മാറുന്നത് വരെ മൂപ്പിക്കുക. ശേഷം അതിലേക്ക്, സവാള അരിഞ്ഞത്,  പച്ചമുളക്,  ഇഞ്ചി,  വെളുത്തുള്ളി, കശുവണ്ടി,  പട്ട,  ഏലയ്ക്കാ, ഗ്രാമ്പു  എല്ലാം കൂടി ഇട്ട് നല്ലത് പോലെ  വഴറ്റി എടുക്കുക. ചൂടാറിയതിന് ശേഷം മിക്സിയിൽ ഇട്ട് നല്ലത് പോലെ അരച്ചെടുക്കുക അരച്ചെടുത്ത മിശ്രിതം തൈരും ചേർത്ത് ചിക്കൻ കഷ്ണങ്ങളിൽ ചേർത്ത് പിടിപ്പിക്കുക അര മണിക്കൂർ മസാല പിടിക്കാൻ വയ്ക്കുക. അരമണിക്കൂറിന് ശേഷം എണ്ണയിൽ  വറുത്തെടുക്കുക സ്വാദിഷ്ടമായ കാരൈക്കുടി ചിക്കൻ ഫ്രൈ റെഡി. 

English Summary: Karaikudi Chicken Fry, Most popular chicken recipe in tamil.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com