ADVERTISEMENT

ദോശ പരത്തി കാത്തിരിന്ന് ചുട്ടെടുക്കണം, ഇഡ്‌ലിയും പുട്ടും ആവി കയറ്റി നോക്കിയിരിക്കണം വേവാൻ. സമയമൊരുപാടെടുക്കുമെന്ന് സാരം എന്നാൽ 10 മിനിറ്റിനുള്ളിലൊരു ഉഗ്രൻ രുചിക്കൂട്ട്  തയാറാക്കിയാലോ...

ചേരുവകൾ 

  • അവൽ - 1 കപ്പ്‌ (വെള്ളത്തിൽ കഴുകിയെടുത്തത് )
  • വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ 
  • കടുക് - 1 ടീസ്പൂൺ 
  • നിലക്കടല -2 ടേബിൾ സ്പൂൺ 
  • പച്ചമുളക് -3 എണ്ണം (ചെറുതായി അരിഞ്ഞത് )
  • സവാള - 1 എണ്ണം (ചെറുതായി അരിഞ്ഞത് )
  • ഉപ്പ് - 1 1/2 ടീസ്പൂൺ 
  • ഉരുളക്കിഴങ്ങ് - 1 എണ്ണം (വളരെ ചെറുതായി അരിഞ്ഞത് )
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
  • നാരങ്ങാനീര് - 1/2 ടേബിൾ സ്പൂൺ 
  • മല്ലിയില - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് വറക്കുക. നിലക്കടല വേവും വരെ അതിലിട്ട് ഫ്രൈ ചെയ്യുക. പച്ചമുളക്, സവാള, ഉരുളക്കിഴങ്ങ് എന്നിവ ഉപ്പും, മഞ്ഞൾ പൊടിയും ചേർത്ത് വേവുന്നത്‌ വരെ ഇളക്കുക. ശേഷം അവൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 2-3 മിനിറ്റ് തുടരെ ഇളക്കുക. ഇതിലേക്ക് നാരങ്ങ നീരും, മല്ലിയിലയും ചേർത്ത് വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com