ADVERTISEMENT

ചപ്പാത്തിക്കും ചോറിനുമൊപ്പം കഴിക്കാൻ റസ്റ്ററന്റ് രുചിയിൽ ചിക്കൻ കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • വറ്റൽ മുളക്- 4
  • കശുവണ്ടിപ്പരിപ്പ് - 6
  • ഏലയ്ക്ക- 2
  • തക്കാളി-2

വറ്റൽ മുളകും കശുവണ്ടിപ്പരിപ്പും ഒരു ഫ്രൈയിങ് പാനിൽ ഇട്ട് ഡ്രൈ റോസ്റ്റ്  ചെയ്ത് എടുക്കാം. ബാക്കിയുള്ള ചേരുവകളും ചേർത്ത്  മിക്സിയിൽ അരച്ചെടുത്ത് വയ്ക്കാം.

  • വെളിച്ചെണ്ണ-3 ടീസ്പൂൺ
  • സവാള- 3 (ചെറുതായി അരിഞ്ഞത്)
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂൺ
  • പച്ചമുളക് അരിഞ്ഞത് - 2 എണ്ണം
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • മുളകുപൊടി- 2 ടീസ്പൂൺ
  • മല്ലിപ്പൊടി - 1/2 ടീസ്പൂൺ

ഫ്രൈയിങ് പാനിൽ എണ്ണയൊഴിച്ച് സവാള വഴറ്റി എടുക്കാം. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, എന്നിവ ചേർത്ത് നന്നായി വഴറ്റുക.

ശേഷം ചിക്കൻ ഇടുക. നന്നായി യോജിപ്പിക്കുക. ശേഷം നേരത്തെ അരച്ച് വച്ച വറ്റൽമുളക് തക്കാളി മിശ്രിതം ചേർക്കുക. നന്നായി വീണ്ടും വഴറ്റുക. 

ആവശ്യത്തിന് ഉപ്പ് ചേർക്കുക. ശേഷം 2 ടീസ്പൂൺ ഗരം മസാല ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് 20 വേവിക്കുക. കറി റെഡി.

English Summary:  This Restaurantstyle chicken curry recipe is easy and delicious

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com