ADVERTISEMENT

ചപ്പാത്തിക്കും ചോറിനുമൊപ്പം രുചികരമായ പരിപ്പു കറി പുതുരുചിയിൽ തയാറാക്കിയാലോ?

ചേരുവകൾ 

  • തുവര പരിപ്പ് - 1 1/2 കപ്പ് (വേവിച്ചത് )
  • പച്ചമുളക് - 2 എണ്ണം 
  • മഞ്ഞൾപൊടി -1/2 ടീസ്പൂൺ 
  • തക്കാളി - 1/2 
  • ശർക്കര - 1/4 കപ്പ് 
  • ഇഞ്ചി - 1 ടീസ്പൂൺ
  • ജീരകം - 1/2 ടീസ്പൂൺ
  • കടുക് - 1 ടീസ്പൂൺ
  • കറിവേപ്പില - 4-5 എണ്ണം 
  • മുളകുപൊടി - 1/2 ടീസ്പൂൺ
  • പട്ട - 1 ഇഞ്ച് 
  • ഗ്രാമ്പു - 3 എണ്ണം 
  • കായം - 1/4 ടീസ്പൂൺ 
  • നാരങ്ങാനീര് - 1 ടീസ്പൂൺ 
  • എണ്ണ - 1ടേബിൾസ്പൂൺ 
  • ഉപ്പ് 
  • മല്ലിയില 

 

തയാറാക്കുന്ന വിധം :   

തുവര പരിപ്പ് വേവിച്ചു നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. കട്ടികൂടുതൽ ആണെങ്കിൽ 1 കപ്പ് വെള്ളം ഒഴിക്കാം.

ഒരു പാൻ ചെറിയ തീയിൽ ചൂടാക്കി അരച്ച്‌ വച്ചിരിക്കുന്ന പരിപ്പ് ഒഴിക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, പച്ചമുളക്, ശർക്കര, തക്കാളി, ഇഞ്ചി എന്നിവ ഇട്ട് നന്നായി യോജിപ്പിച്ച് 5 മിനിറ്റ് അടച്ച് വെച്ച് വേവിക്കുക.

പാൻ തുറന്ന് 2  കപ്പ് വെള്ളം ഒഴിച്ച് 10 മിനിറ്റ് തിളപ്പിക്കുക. അടിയിൽ പിടിക്കാതിരിക്കാൻ ഇടയ്ക്കിടെ ഇളക്കി കൊടുക്കണം. തീ ഓഫ് ചെയ്ത് മാറ്റി വയ്ക്കുക.

മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുകും ജീരകവും പൊട്ടിക്കുക. ഇതിലേക്ക് പട്ട, ഗ്രാമ്പു കറിവേപ്പില, കായം ഇവ ഇട്ട് നന്നായി യോജിപ്പിച്ച് പരിപ്പിലേക്കു ഒഴിക്കുക. നാരങ്ങാനീരും മല്ലിയിലയും ഇട്ട് ചൂടോടെ വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com