പ്രതിരോധമാണ് ആരോഗ്യത്തിന്റെ നെടുംതൂൺ. ജലദോഷം, പനി, ചുമ, തൊണ്ടവേദന ഇത്യാദി രോഗങ്ങൾക്ക് എതിരെയുള്ള നാടൻ മരുന്നാണ് നമ്മുടെ അമ്മമാർ പകർന്ന് തന്ന കുരുമുളക് രസം. പത്ത് മിനിറ്റു കൊണ്ട് തയാറാക്കാം.
ചേരുവകൾ
- പുളി - നെല്ലിക്ക വലുപ്പത്തിൽ
- വെള്ളം - 1 ലിറ്റർ
- വെളുത്തുള്ളി -12 എണ്ണം
- ചെറിയ ഉള്ളി -3 എണ്ണം
- ജീരകം - 1/2 ടീസ്പൂൺ
- കുരുമുളക് -3/4 -1ടേബിൾ സ്പൂൺ
- വറ്റൽ മുളക് - 2 എണ്ണം
- മല്ലിപൊടി -1/2 ടീസ്പൂൺ
- കല്ലുപ്പ് - 1 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി -1/4 ടീ സ്പൂൺ
- കറിവേപ്പില
തയാറാക്കുന്ന വിധം
വാളൻ പുളി, വെള്ളത്തിൽ ഇട്ട് കുതിർത്തു വയ്ക്കുക.
വെളുത്തുള്ളി, ചെറിയഉള്ളി, ജീരകം, കുരുമുളക്, വറ്റൽമുളക്, മല്ലിപൊടി എന്നീ ചേരുവകൾ ചതച്ചെടുക്കുക . ചതച്ചെടുത്ത മിശ്രിതം പുളിവെള്ളത്തിൽ കലർത്തി ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് 10 മിനിറ്റോളം നന്നായി തിളപ്പിക്കുക . നന്നായി തിളയ്ക്കുമ്പോൾ കറിവേപ്പില ചേർത്തി വാങ്ങി വയ്ക്കുക. ചൂടോടു കൂടി കുടിക്കുക. ചോറിനൊപ്പവും കഴിക്കാവുന്നതാണ്.
English Summary: Pepper Rasam For Fever, Cold and Cough