ADVERTISEMENT

രാവിലെയുണ്ടാക്കിയ പുട്ട് ബാക്കിയായോ.. എങ്കിൽ ഇനി അതു കളയേണ്ട.. പുട്ടിനെ ഉപ്പുമാവാക്കി മാറ്റാനുള്ള സിംപിൾ മാജിക്ക് പഠിക്കാം.. 

പുട്ട് ഉപ്പുമാവ് 

ചേരുവകൾ 

  • പുട്ട് - ഒരു കപ്പ് 
  • എണ്ണ - രണ്ട് ടേബിൾസ്പൂൺ 
  • കടുക് - ഒരു ടീസ്പൂൺ 
  • ഉണക്ക മുളക് - രണ്ടോ മൂന്നോ എണ്ണം 
  • കറിവേപ്പില - ആവശ്യത്തിന് 
  • സവാള പൊടിയായി അരിഞ്ഞത് - രണ്ട് ടേബിൾസ്പൂൺ 
  • ഇഞ്ചി പൊടിയായി അരിഞ്ഞത് - ഒരു ടീസ്‌പൂൺ 
  • പച്ചമുളക് പൊടിയായി അരിഞ്ഞത് - ഒരു ടേബിൾസ്പൂൺ 
  • മഞ്ഞൾപൊടി - കാൽ ടീസ്പൂൺ 

പാകം ചെയുന്ന വിധം 

എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ഉണക്കമുളക് , കറിവേപ്പില, സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. അതിന് ശേഷം പുട്ട് പൊടിച്ചതും കൂടി ചേർത്ത് കൊടുക്കുക. ഉപ്പ് ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com