ADVERTISEMENT

ആരോഗ്യഗുണങ്ങൾ ഒത്തിണങ്ങിയ ഒരു കിടിലൻ ഐറ്റം ആണ് കടല മസാല ചാട്ട്. വ്യത്യസ്ത രുചിയിൽ ഒരു കടല മസാല തയ്യാറാക്കാം

ചേരുവകൾ

  •  കടല                     - ഒരു കപ്പ്
  •  സവാള                  - ഒരെണ്ണം
  •  തക്കാളി                - ചെറുത് ഒരെണ്ണം
  •  പച്ചമുളക്             - ഒരെണ്ണം
  •  ജീരകം                 - കാൽ ടീസ്പൂൺ
  •  മുളകുപ്പൊടി      - അര ടീസ്പൂൺ
  • പെരുംജീരകപ്പൊടി - അര ടീസ്പൂൺ
  •  മല്ലിയില               - നാല് തണ്ട്
  •  നാരങ്ങാനീര്     - അരമുറി 
  •  ഉപ്പ് പാകത്തിന്
  •  ബട്ടർ/ എണ്ണ    - ഒന്നര ടേബിൾസ്പൂൺ

 തയാറാക്കുന്ന വിധം

ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട് കടല വേവിച്ചെടുക്കുക.

ചൂടായ പാത്രത്തിൽ ബട്ടർ ചേർക്കുക. ഉരുകി വരുന്നതിനു മുമ്പായി തന്നെ ചെറുതായി അരിഞ്ഞ സവാള ചേർത്തു കൊടുക്കാം. ജീരകവും ചെറുതായി അരിഞ്ഞ പച്ചമുളകും ചേർക്കാം. മുളകുപൊടിയും പെരുംജീരകം പൊടിയും ചേർത്തു മൂപ്പിച്ചെടുക്കുക. തക്കാളി ചേർത്ത് മസാല പിടിച്ചു വരുമ്പോൾ വേവിച്ചുവെച്ച കടല ചേർത്ത് കൊടുക്കുക. കടല മസാലയുമായി നന്നായി ഇളക്കി യോജിപ്പിച്ച് ഒരു മൂന്ന് മിനിറ്റ് വേവിച്ചെടുക്കുക. പാകത്തിന് ഉപ്പും ചേർത്ത് കൊടുക്കാം. ഇതിലേക്ക് ചെറുതായി അരിഞ്ഞ മല്ലിയില ചേർക്കുക. നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് തീ  ഓഫ് ചെയ്യുക. ചൂടോടെ തന്നെ കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com