രോഗ പ്രതിരോധ ശേഷി കൂട്ടാൻ ഒരു പാനീയം

കുട്ടികൾക്കും വലിയവർക്കും ഒരു പോലെ കുടിക്കാവുന്ന ഈ പാനീയം ദിവസേനയോ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമോ കുടിച്ചാൽ ഒരു പരിധി വരെ ചെറിയ ജലദോഷം, ചുമ, അലർജി ഇതൊക്കെ തടയാൻ സാധിക്കും.

ചേരുവകൾ :

1. ചെറു നാരങ്ങ തൊലിയോട് കൂടി നുറുക്കിയത് - 4 കഷ്ണം
2. ഇഞ്ചി - 1.5 ഇഞ്ച് വലിപ്പത്തിൽ
3. ഗ്രാമ്പൂ - 2 എണ്ണം
4. മഞ്ഞൾപ്പൊടി - 1/4 ടേബിൾ സ്പൂൺ (വീട്ടിൽ പൊടിച്ചത് ) അല്ലെങ്കിൽ പച്ച മഞ്ഞൾ - ഒരു കഷ്ണം
5. വെള്ളം - 500 മില്ലി 

തയാറാക്കുന്ന വിധം :

ഒരു പത്രത്തിൽ അര ലിറ്റർ വെള്ളം ഒഴിക്കുക. അതിലേക്കു ഒന്ന് മുതൽ നാലു വരെ ഉള്ള ചേരുവകൾ ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ചു വെള്ളം പകുതി (250 മില്ലി ) ആകണം. അതിനുശേഷം നന്നായി അരിച്ചെടുത്തു കുടിക്കാം. കുട്ടികൾക്ക് വേണമെങ്കിൽ പാനീയം നന്നായി ചൂടാറിയ ശേഷം 1/4 ടീസ്പൂൺ തേൻ ചേർത്ത് കൊടുക്കാം. 

English Summary: Immunity Booster Drink, Turmeric Ginger Tea