ADVERTISEMENT

മൺചട്ടിയിൽ തയാറാക്കുന്ന മീൻ മപ്പാസ് കൂട്ടി എത്രപ്ലേറ്റ് ചോറ് വേണമെങ്കിലും കഴിക്കാം.

ചേരുവകൾ

  • മീൻ - 750 ഗ്രാം
  • ഇഞ്ചി - 2 ടീസ്പൂൺ (ചെറുതായി അരിഞ്ഞത്)
  • വെളുത്തുള്ളി - 6 എണ്ണം
  • പച്ചമുളക് - 6 എണ്ണം
  • സവാള -1
  • ഉള്ളി - 6 എണ്ണം
  • ഉലുവ- 1/2 ടീസ്പൂൺ
  • കറിവേപ്പില – ആവശ്യത്തിന്
  • തക്കാളി - 1 എണ്ണം ചെറുതായി അരിഞ്ഞത് 1 എണ്ണം വട്ടത്തിൽ അരിഞ്ഞത്.
  • ഏലയ്ക്ക,പട്ട,ഗ്രാമ്പു - 3 എണ്ണം വീതം
  • വെളിച്ചെണ്ണ- 2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2ടീസ്പൂൺ
  • കടുക് -1/2 ടീസ്പൂൺ
  • മല്ലിപ്പൊടി -1 1/2 ടീസ്പൂൺ
  • മുളകുപൊടി -2 ടീസ്പൂൺ
  • കുരുമുളക് പൊടി- 1/2 ടീസ്പൂൺ
  • തേങ്ങാപ്പാൽ - ഒന്നാം പാൽ, രണ്ടാം പാൽ.
  • കുടംപുളി -1(ചെറുത്) എണ്ണം.

തയാറാക്കുന്ന വിധം

മൺചട്ടിയിൽ 2 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ഉലുവയും ശേഷം കടുകും പിന്നീട് ഏലയ്ക്ക, പട്ട, ഗ്രാമ്പു എന്നിവയും ചേർത്ത് കൊടുക്കുക.

ചൂടാകുമ്പോൾ സവാളയും ഉള്ളിയും ചേർത്ത് നന്നായി വഴറ്റുക. ശേഷം ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളിയും ചേർക്കുക. നന്നായി വഴറ്റുക. ശേഷം ചെറുതായി അരിഞ്ഞിരിക്കുന്ന തക്കാളി ചേർത്തു കൊടുക്കുക. നന്നായി വഴന്നു വരുമ്പോൾ  മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, കുരുമുളക് പൊടി ചേർത്ത് നന്നായി വഴറ്റുക. ശേഷം രണ്ടാം പാൽ ഒഴിക്കുക. ചൂടാകുമ്പോൾ  മീൻ ഇട്ടുകൊടുക്കുക.

ശേഷം കുടം പുളിയും ഉപ്പും ചേർത്ത് ഒരു 20 മിനിറ്റഅ മൂടിവെച്ച് നന്നായി വേവിക്കുക.

ശേഷം തീ കുറച്ചിട്ട് ഒന്നാം പാൽ ചേർക്കുക. ശേഷം കറിവേപ്പില, വട്ടത്തിൽ അരിഞ്ഞ തക്കാളി, 2 ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് ഒരു അഞ്ച് മിനിറ്റ്  തീ ഓഫാക്കി അടച്ച് വയ്ക്കുക, കറി റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com