ADVERTISEMENT

കറുമുറു കൊറിക്കാൻ സൂപ്പർ മുറുക്ക്. കടയിൽ നിന്നും വാങ്ങാതെ വീട്ടിൽ തന്നെ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ :

  • 1. അരിപൊടി - 1 കപ്പ് (നൂൽപുട്ട് അല്ലെങ്കിൽ പത്തിരിപ്പൊടി )
  • 2. പൊട്ടു കടല - 1/4 കപ്പ്‌ + 1/2 ടീസ്പൂൺ 
  • 3. കായപ്പൊടി - 1/4 ടീസ്പൂൺ 
  • 4. ജീരകം - 1/4 ടേബിൾ സ്പൂൺ 
  • 5. എള്ള് -1/4 ടേബിൾ സ്പൂൺ
  • 6. വെണ്ണ - 1.5 ടേബിൾ സ്പൂൺ 
  • 7. ഉപ്പ് - ആവശ്യത്തിന് 
  • 8. തിളപ്പിച്ച വെള്ളം - 1.5 കപ്പ്‌ (കുറച്ച് അധികം കരുതാം)

തയാറാക്കുന്ന വിധം :

പൊട്ടുകടല മിക്സിയിൽ ഇട്ടു നന്നായി പൊടിച്ചെടുക്കുക. ഒരു പത്രത്തിൽ അരിപൊടി, പൊട്ടുകടല പൊടിച്ചത്, പിന്നെ 3 മുതൽ 7 വരെ ഉള്ള ചേരുവകൾ എന്നിവ ഇട്ട് കൊടുക്കുക. അതിനു ശേഷം കൈ കൊണ്ട് നന്നായി യോജിപ്പിക്കുക. അതിലേക്ക് തിളപ്പിച്ച വെള്ളത്തിൽ നിന്ന് കുറേശ്ശേ ഒഴിച്ച് നൂൽ പുട്ടിന് കുഴയ്ക്കുന്ന പാകത്തിൽ കുഴച്ച് എടുക്കുക. വെള്ളം കൂടിപ്പോകരുത്. ഇനി മുറുക്ക് ഉണ്ടാക്കാൻ ഉള്ള നാഴിയുടെ ഉള്ളിൽ കുറച്ചു എണ്ണ പുരട്ടി കൊടുക്കുക. അതിലേക്ക് മാവ് നിറച്ച് എണ്ണ നന്നായി ചൂടാക്കി അതിലേക്ക് പീച്ചി കൊടുക്കാം. വട്ടത്തിൽ ആണെങ്കിൽ ഒരു ബട്ടർ പേപ്പറിലോ, സ്റ്റീൽ തട്ടിലോ വട്ടത്തിൽ പരത്തി എടുക്കാം. എണ്ണയിൽ ഇട്ടു ലൈറ്റ് ബ്രൗൺ കളർ ആകുന്ന വരെ വറത്തെടുക്കാം. 

English Summary: Rice Flour Easy Murukku Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com