ADVERTISEMENT

ലോക്ഡൗൺ പാചകത്തിൽ ചിക്കന്റെ വില ഉയരുകയും താഴുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. രസകരമായൊരു ചിക്കൻ വിഭവം പരിചയപ്പെടാം.

ചേരുവകൾ

  • 1. ചിക്കൻ – അര കിലോ 
  • 2. ഉരുളക്കിഴങ്ങ് – 1 എണ്ണം 
  • 3. കാശ്മീരി ചില്ലി പൗഡർ – 11/2 സ്പൂൺ
  • 4. മീറ്റ് മസാല – 1 സ്പൂൺ 
  • 5. കുരുമുളക് പൊടി – 1 സ്പൂൺ 
  • 6. ചീസ് – അര കപ്പ് 
  • 7.ഉപ്പ് – ആവശ്യത്തിന് 
  • 8.ബ്രെഡ്‌ പൊടി – ഒരു കപ്പ് 
  • 9. മുട്ട – 2 എണ്ണം 
  • 10. മുള കമ്പ് – 5 എണ്ണം 
  • 11. എണ്ണ – വറുത്തെടുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം 

ചിക്കൻ ഉപ്പും കുരുമുളക് പൊടിയും ഇട്ട് പ്രഷർ കുക്കറിൽ ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക. ചിക്കൻ നല്ല പോലെ വെന്തതിനു ശേഷം അത് മാറ്റി തണുക്കാൻ വയ്ക്കുക. അതേ വെള്ളത്തിൽ ഉരുളക്കിഴങ്ങ് ഇട്ട് വേവിച്ചെടുക്കുക. ചിക്കൻ തണുത്തതിനുശഷം എല്ലുകൾ മാറ്റി മിക്സിയിൽ ഇട്ട് ചെറുതായി പൊടിച്ചെടുക്കുക. അൽപ്പം പോലും വെള്ളം ചേർക്കാതെ വേണം പൊടിച്ചെടുക്കാൻ. ഉരുളക്കിഴങ്ങ് വെന്തതിനു ശേഷം അത് പൊടിച്ച ചിക്കനിൽ നല്ല പോലെ കുഴച്ചു എടുക്കുക. 

ഇതിലേക്ക് മുളകുപൊടി, മീറ്റ് മസാല, കുരുമുളക്പൊടി, ഉപ്പ്, ചീസ് എന്നിവ ചേർത്ത് നല്ലത്പോലെ കുഴച്ചെടുക്കുക. 

ഓരോ സ്റ്റിക്കിൽ ചിക്കൻ പൊതിഞ്ഞ് എടുക്കുക. ഇത് ബ്രെഡ് പൊടിയിൽ മുക്കി, മുട്ടയിൽ മുക്കി വീണ്ടും ബ്രഡ് പൊടിയിൽ മുക്കി. എണ്ണയിൽ ഇട്ട് ഓരോന്നായി മുക്കി പൊരിച്ചെടുക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com