ADVERTISEMENT

നല്ല പഴുത്ത മാങ്ങ കിട്ടിയാൽ ഇനി വെറുതേ കളയല്ലേ. കുറച്ചു സമയം കൊണ്ടു തന്നെ ആ മാങ്ങയെ നമുക്കൊരു മൂസ് ആക്കി മാറ്റാം; അത് ഇരട്ടി രുചിയോടെ. മാങ്ങയും നാലു ചേരുവകളും മാത്രം മതി രുചികരമായ മാംഗോ മൂസ് തയാറാക്കാൻ. 

മാംഗോ മൂസ് ചേരുവകൾ 

  • പഴുത്ത മാങ്ങാ - രണ്ടെണ്ണം 
  • പഞ്ചസാര - നാല് ടേബിൾസ്പൂൺ 
  • ജലാറ്റിൻ - ഒരു ടേബിൾസ്പൂൺ 
  • ഫ്രഷ് ക്രീം - 150 എംഎൽ
  • മുട്ട വെള്ള - രണ്ട് മുട്ടയുടേത് 

പാകം ചെയ്യുന്ന വിധം 

ആദ്യം കാൽ കപ്പ് വെള്ളത്തിൽ ജലാറ്റിൻ കുതിർത്തു വയ്ക്കുക. ജലാറ്റിൻ കുതിർന്നതിനു ശേഷം ചൂട് വെള്ളത്തിൽ വെച്ച് ഉരുക്കി എടുക്കുക. അതിനു ശേഷം ക്രീം നന്നായി അടിച്ചു പതപ്പിച്ചു മാറ്റി വയ്ക്കുക. അതുപോലെ മുട്ടയുടെ വെള്ളയും നന്നായി അടിച്ചു പതപ്പിക്കുക. മാങ്ങയും പഞ്ചസാരയും ചേർത്ത് നന്നായി മിക്സിയിൽ അടിച്ചു വയ്ക്കുക . അടിച്ചു വച്ചിട്ടുള്ള ക്രീമിലേക്ക് മാങ്ങയും മുട്ട വെള്ള പതച്ചതും ജലാറ്റിനും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഫ്രിഡ്ജിൽ ഒന്നു മുതൽ 2 മണിക്കൂർ വരെ വച്ച് സെറ്റ് ചെയ്ത് ഉപയോഗിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com