ADVERTISEMENT

പിസ്സ ഡവും ഓവനും ഇല്ലാതെ വളരെ പെട്ടന്ന് ബ്രഡ് ഓംലറ്റ് പിസ്സ വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. രുചിയിലും ഒന്നാമനാണ് ഈ പിസ്സ.  

ചേരുവകൾ:

 

  • 1. ബ്രഡ് പീസ്  - 4
  • 2. മുട്ട - 1
  • 3. വെജിറ്റബിൾ ഓയിൽ - 2 ടേബിൾ സ്പൂൺ
  • 4. കുരുമുളക് പൊടി - 1/4 ടേബിൾ സ്പൂൺ
  • 5. ഉപ്പ് – ആവശ്യത്തിന്
  • 6. ടോമാറ്റോ സോസ്- 2 ടേബിൾ സ്പൂൺ
  • 7. കാപ്സികം അരിഞ്ഞത് - 1/4 കപ്പ്
  • 8. സവോള അരിഞ്ഞത് - 1/4 കപ്പ്
  • 9. തക്കാളി അരിഞ്ഞത് - 1/4 കപ്പ്
  • 10. ചോളം  - 1/4 കപ്പ്   
  • 11. ചിക്കൻ പീസ് (ഫ്രൈ ചെയ്തത് ) - 1/4 കപ്പ്
  • 12. മൊസറല്ല ചീസ്- 1 കപ്പ്

തയാറാക്കുന്ന വിധം

ആദ്യം ഒരു പാൻ മീഡിയം തീയിൽ ചൂടാക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് അതിലേക്ക് ചെറുതായി അരിഞ്ഞ കാപ്സികം, സവാള എന്നിവ ചേർത്ത് 2 മിനിറ്റ് ഇളക്കുക. ശേഷം ചെറുതായി അരിഞ്ഞ തക്കാളി ചേർത്ത് 2 മിനിറ്റ് ഇളക്കുക. ശേഷം കുറച്ച് ഉപ്പും  കുരുമുളകു പൊടിയും ചേർത്ത് ഇളക്കി തീ ഓഫ് ആക്കുക. ഈ വേവിച്ച വെജിറ്റബിൾ ഒരു പാത്രത്തിലേക്ക് മാറ്റുക.

രണ്ടാമതായി ഒരു പാൻ മീഡിയം തീയിൽ ചൂടാക്കി അതിലേക്ക് 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. ചൂടാകുമ്പോൾ ഒരു മുട്ട ഉപ്പും കുറച്ച് കുരുമുളകു പൊടിയും ചേർത്ത് ഇളക്കിയ മിശ്രിതം പാനിലേക്ക് ഒഴിക്കുക. പെട്ടന്നു തന്നെ ചെറിയ കഷണങ്ങളാക്കിയ ബ്രഡ് മുകളിൽ നിരത്തി വയ്ക്കുക. ഒരു 3 മിനിറ്റ് മീഡിയം തീയിൽ  വേവിച്ചതിന് ശേഷം മറച്ചിടുക. എന്നിട്ട് ആ മറച്ചിട്ടതിന് മുകളിലായി  2 ടേബിൾ സ്‌പൂൺ ടോമാറ്റോ സോസ് എല്ലാ വശങ്ങളിലേക്കും എത്തുന്ന വിധം നന്നായി പുരട്ടുക. ശേഷം വേവിച്ചു വച്ചിട്ടുള്ള വെജിറ്റബിൾസ്, ചോളം, ഫ്രൈ ചെയ്തു വച്ചിട്ടുള്ള ചെറിയ ചിക്കൻ പീസസ് എന്നിവ വിതറി കൊടുക്കുക. ഏറ്റവും മുകളിലായി മൊസറല്ല ചീസ് വിതറി  മൂടി വച്ച് 10 മിനിറ്റ് മീഡിയം തീയിൽ വേവിക്കുക. ശേഷം തീ ഓ ഫാക്കി കുറച്ച് കുരുമുളക് പൊടി വിതറുക.

English Summary: Bread Omelette Pizza , Easy Bread Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com