sections
MORE

ഗോതമ്പ് കൊണ്ട് നല്ല സോഫ്റ്റ്‌ ഇഡ്​ഡലി ഉണ്ടാക്കാം

Wheat Idli
SHARE

അരി വച്ചുള്ള ഇഡ്​ഡലികഴിച്ചു മടുത്തോ? എങ്കിൽ ഇനി ഗോതമ്പ് വച്ചു ഇഡ്​ഡലി ഉണ്ടാക്കാം... 

ചേരുവകൾ :

  • 1. ഗോതമ്പ് - 1 കപ്പ്‌ 
  • 2. ഉഴുന്ന് - 1/4 കപ്പ് 
  • 3. ഉലുവ - 1/4 ടീസ്പൂൺ 
  • 4. അവൽ - 2.5 ടേബിൾ സ്പൂൺ 
  • അല്ലെങ്കിൽ
  • ചോറ് - 1.5 ടേബിൾ സ്പൂൺ 

തയാറാക്കുന്ന വിധം :

ഗോതമ്പ്, ഉഴുന്ന്, ഉലുവ എന്നിവ വേറെ വേറെ പത്രത്തിൽ മൂന്നോ നാലോ മണിക്കൂർ കുതർത്ത് വയ്ക്കുക. അരയ്ക്കുന്ന പത്തു മിനിറ്റ് മുന്നേ അവൽ കുറച്ച് വെള്ളത്തിൽ ഇട്ട് വയ്ക്കുക. അതിനുശേഷം ഉഴുന്ന്, അവൽ എന്നിവ നന്നായി അരച്ച് മാറ്റി വയ്ക്കുക. പിന്നീട് ഗോതമ്പ്, ഉലുവ എന്നിവയും അരച്ച് ഉഴുന്നു അരച്ച പാത്രത്തിലേക്ക് ഇട്ടു നന്നായി ഇളക്കി യോജിപ്പിക്കുക. ഏഴു മുതൽ എട്ടു മണിക്കൂർ വരെ പൊങ്ങാൻ വക്കണം. അതിനു ശേഷം ഇഡ്ലി തട്ടിൽ എണ്ണ തടവി ഓരോ കുഴിയിലും മാവ് ഒഴിച്ച് കൊടുത്ത് ആവിയിൽ ഒരു പതിനഞ്ചു മിനിറ്റ് വേവിക്കുക. നല്ല സോഫ്റ്റ്‌ ഇഡ്ലി റെഡി. ചട്ണി, ചമ്മന്തി എന്നിവ കൂടെ കൂട്ടി കഴിക്കാൻ ഉഗ്രൻ.

English Summary: Healthy Breakfast Recipe, Idli Recipe

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA