ADVERTISEMENT

ഇതുപോലൊരു രുചിക്കൂട്ടിൽ ചിക്കൻ കറി തയാറാക്കി നോക്കൂ. മല്ലിയും ജീരകവും വറ്റൽമുളകും തൈരുമാണ് ഇതിലെ പ്രധാന ഘടകങ്ങൾ. വ്യത്യസ്തമായ ചിക്കൻ കറി പെട്ടെന്ന് തയാറാക്കാം.

ചേരുവകൾ 

  • ചിക്കൻ - 300 ഗ്രാം 
  • വറ്റൽമുളക് - 5-6 എണ്ണം 
  • മല്ലി - 1 ടേബിൾസ്പൂൺ 
  • ജീരകം - 1/2 ടീസ്പൂൺ 
  • ഇഞ്ചി - 1/2 ടീസ്പൂൺ
  • വെളുത്തുള്ളി - 1 ടേബിൾസ്പൂൺ
  • തൈര് - 1 കപ്പ് 
  • ഉപ്പ് – ആവശ്യത്തിന് 
  • എണ്ണ - 1 ടേബിൾസ്പൂൺ 
  • ഉള്ളി - 1  
  • ടൊമാറ്റോ സോസ് - 1 ടേബിൾസ്പൂൺ
  • ഇഞ്ചി - 1/2 ടീസ്പൂൺ 
  • വെളുത്തുള്ളി - 1 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ  
  • മുളക്പൊടി - 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ 
  • ഗരംമസാല - 1/2 ടീസ്പൂൺ 
  • മല്ലിയില - 2 ടേബിൾസ്പൂൺ 
  • നാരങ്ങാനീര് - 1/2 ടീസ്പൂൺ (ആവശ്യമെങ്കിൽ)

തയാറാക്കുന്ന വിധം :

  • ഒരു പാനിൽ മല്ലി, ജീരകം, വറ്റൽമുളക് എന്നിവ ചെറുതീയിൽ 1 മിനിറ്റ് ഫ്രൈ ചെയ്ത് എടുത്ത് നന്നായി പൊടിച്ചെടുക്കുക. 
  • ഒരു പാത്രത്തിൽ ചിക്കൻ, പൊടിച്ച് വെച്ചിരിക്കുന്ന മസാല, ഇഞ്ചി, വെളുത്തുള്ളി, തൈര്, ആവശ്യത്തിന് ഉപ്പ് എല്ലാം ചേർത്ത് 30 മിനിറ്റ് മാരിനേറ്റ്  ചെയ്ത് വയ്ക്കുക.
  • ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി ഉള്ളി വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, ടൊമാറ്റോ സോസ്  എന്നിവ ഇട്ട് വഴറ്റുക. ഇനി മാരിനേറ്റ് ചെയ്ത ചിക്കൻ ഇട്ട് നന്നായി യോജിപ്പിക്കുക. ഇനി മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല, നാരങ്ങാനീര് (ആവശ്യമെങ്കിൽ)  ഇട്ട് 10 മിനിറ്റ് അടച്ച് വെച്ച് വേവിക്കുക. ശേഷം പാൻ തുറന്ന് വെച്ച്  5 മിനിറ്റ് കൂടെ തിളപ്പിക്കുക. തീ ഓഫ് ചെയ്ത് മല്ലിയിലയും ഇട്ട് വിളമ്പാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com