ADVERTISEMENT

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസണ്ണും തമ്മിൽ ഏതാനും ആഴ്ചകൾക്കു മുൻപു നടത്തിയ വിർച്വൽ സമ്മിറ്റിൽ  ഭക്ഷണ കാര്യവും വിഷയമായി വന്നു. ഇന്ത്യൻ സമൂസയും ഗുജറാത്തി ഖിച്ചഡിയുമായിരുന്നു ആ നയതന്ത്ര സ്പെഷൽ ഭക്ഷണ താരങ്ങൾ. പിന്നീട് മോറിസൺ സമൂസയും മാങ്ങാ ചട്ണിയും ഉണ്ടാക്കി ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഇനി മോദിയെ നേരിൽ കാണുമ്പോൾ സമൂസ പങ്കുവയ്ക്കാമെന്ന പ്രതീക്ഷയും അദ്ദേഹത്തിന്റെ ട്വിറ്റർ പോസ്റ്റിലുണ്ടായിരുന്നു. സമൂസ ഇത്രയും ചർച്ചാ വിഷയമായെങ്കിൽ ഇന്നു വ്യത്യസ്ത രുചിയും രൂപവുമുള്ള ഒരു സമൂസ പരീക്ഷിക്കാം. അതാണു പിൻവീൽ സ്കമോസ. 

ചേരുവകൾ 

  •  ഫില്ലിങ്ങിന് ആവശ്യമായ ചേരുവകൾ 
  • ഓയിൽ - ഒരു ടേബിൾസ്പൂൺ 
  • കായപ്പൊടി - ഒരു ടീസ്പൂൺ 
  • ജീരകം - ഒരു ടീസ്പൂൺ 
  • ഇഞ്ചി - ഒരു ടേബിൾസ്പൂൺ 
  • പച്ചമുളക് - ഒരു ടേബിൾസ്പൂൺ 
  • ഗ്രീൻ പീസ് - കാൽ കപ്പ് 
  • ഉരുളകിഴങ്ങ് - 5-6 (പുഴുങ്ങി ഉടച്ചത്)
  • ഉപ്പ് - ആവശ്യത്തിന് 
  • മുളകുപൊടി - ഒരു ടേബിൾസ്പൂൺ 
  • മല്ലിപ്പൊടി -ഒരു ടേബിൾസ്പൂൺ 
  • ആംച്ചൂർ പൗഡർ (ഡ്രൈ മാംഗോ പൗഡർ) - ഒരു ടേബിൾസ്പൂൺ 
  • പെരുംജീരകപ്പൊടി - ഒരു ടേബിൾസ്പൂൺ 
  • കസൂരിമേത്തി - ഒരു ടീസ്പൂൺ 
  • ഗരം മസാല - ഒരു ടീസ്പൂൺ 
  • മല്ലിയില - ഒരു ടേബിൾസ്പൂൺ 

മാവ് ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകൾ 

  • മൈദ - രണ്ട് കപ്പ് 
  • അയ്മോദകം - ഒരു ടീസ്പൂൺ 
  • വെള്ളം - ആവശ്യത്തിന് 
  • ഓയിൽ - മൂന്ന് ടേബിൾസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന് 

ബാറ്ററിന് ആവശ്യമായ ചേരുവകൾ 

  • മൈദ - അര കപ്പ് 
  • ഉപ്പ് - ആവശ്യത്തിന് 
  • വെള്ളം - ആവശ്യത്തിന് 

പാകം ചെയ്യുന്ന വിധം 

ആദ്യം മൈദയും അയമോദകവും ഓയിലും ഉപ്പും എണ്ണയും ആവശ്യത്തിന് വെള്ളവും ചേർത്ത് ചപ്പാത്തി മാവിനെന്ന പോലെ കുഴച്ച് അര മണിക്കൂർ വയ്ക്കുക.

തുടർന്ന് ഒരു പാൻ വച്ച് എണ്ണ ഒഴിച്ച് മുകളിൽ പറഞ്ഞിരിക്കുന്ന ഫില്ലിങ്ങിനെ ആവശ്യമായ എല്ലാ ചേരുവകളും ചേർത്ത് വഴറ്റി ഫില്ലിങ് തയാറാക്കുക. 

മറ്റൊരു പാത്രത്തിൽ മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ ചേർത്ത് ബാറ്റർ തയാറാക്കുക . (ബാറ്ററിന് അധികം കട്ടി പാടില്ല )

അര മണിക്കൂറിനു ശേഷം മാവ് എടുത്ത് രണ്ടായി മുറിക്കുക. അതിലേ ഒരു ഭാഗം എടുത്തു വീണ്ടും നന്നായി ഉരുട്ടി അധികം കനം കുറയ്ക്കാതെ പരത്തി എടുക്കുക. തയാറാക്കി വെച്ചിരിക്കുന്ന ഫില്ലിംഗ് പരത്തി വെച്ചിരിക്കുന്ന മാവിൽ മുഴുവൻ ഫിൽ ചെയ്യുക. ഒരു സൈഡിൽ നിന്ന് ചുരുട്ടി ഒരു റോൾ പോലെ ആക്കണം .അതിന് ശേഷം ആ റോൾ നടുഭാഗത്തു കൂടി മുറിക്കുക .എന്നിട്ട് വീണ്ടും ചെറിയ വീൽ ഷേപ്പിൽ മുറിച്ചെടുത്തു തയാറാക്കി വെച്ചിരിക്കുന്ന ബാറ്ററിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com