ADVERTISEMENT

ഏതൊരു നാട്ടിലും വളരെ സുലഭമായി എന്നാൽ വിലക്കുറവിൽ ലഭിക്കുന്ന ഒന്നാണ് തണ്ണിമത്തൻ. പൊതുവെ ഒരു ഹെൽത്തി ഫ്രൂട്ട് ആയി മാത്രം കണക്കാക്കുന്ന തണ്ണിമത്തൻ, കഴിച്ചു കഴിഞ്ഞാൽ വേസ്റ്റ് ആയി കളയുന്ന അതിന്റെ തൊലി കൊണ്ടൊരു കിടിലൻ കറി ഉണ്ടാക്കിയാലോ? 

ചേരുവകൾ:

  • തണ്ണിമത്തൻ തൊണ്ട് (പുറംതോൽ കളഞ്ഞത്) - 1 കപ്പ് 
  • ചുവന്ന പരിപ്പ് - 1/2 കപ്പ് 
  • നാളികേരം - അരമുറി 
  • നല്ലജീരകം - 1 ടീസ്പൂൺ 
  • ചുവന്നുള്ളി - 2 എണ്ണം 
  • വെളുത്തുള്ളി - 1 അല്ലി 
  • പച്ചമുളക് - 4 എണ്ണം 
  • മഞ്ഞൾപൊടി - 1/2 ടീസ്പൂൺ
  • വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ 
  • കടുക് - 1 ടീസ്പൂൺ 
  • വറ്റൽമുളക് - 3 എണ്ണം 
  • കറിവേപ്പില - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

ആദ്യമായി അതിന്റെ പുറംതോൽ കളഞ്ഞു വെളുത്ത ഭാഗം എടുത്തത്തിനു ശേഷം പരിപ്പും മഞ്ഞൾപൊടിയും ഉപ്പും പച്ചമുളകും ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക. ശേഷം നാളികേരവും നല്ലജീരകവും വെളുത്തുള്ളിയും ചെറിയുള്ളിയും ആവശ്യത്തിന് വെള്ളവും ചേർത്ത് അരച്ചെടുക്കുക. ഈ അരപ്പ് വേവിച്ച് വെച്ച കഷ്ണത്തിലേക്ക് ഒഴിച്ചു കൊടുക്കുക. ഒന്നു തിളച്ചു വരുമ്പോൾ തീ അണക്കുക. ശേഷം കടുക് താളിച്ചൊഴിക്കുക. രുചിയേറിയ തണ്ണിമത്തൻ തൊണ്ടു കറി തയ്യാർ.. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com