ADVERTISEMENT

ഉഡുപ്പി ഹോട്ടൽ സ്റ്റൈൽ നാളികേര ചട്ണി ഉണ്ടാക്കി നോക്കൂ... ചൂട് ദോശ, ഇഡ്ഡലി, ഊത്തപ്പം തുടങ്ങിയവയുടെ കൂടെ കിടിലൻ.. 

ചേരുവകൾ :

  • 1. നാളികേരം - 3/4 കപ്പ് 
  • 2. പൊട്ടു കടല - 1/2 കപ്പ് 
  • 3. പച്ചമുളക് - 3 എണ്ണം 
  • 4. ഇഞ്ചി - 1.5 ഇഞ്ച് വലിപ്പം 
  • 5. വെളുത്തുള്ളി - 2 അല്ലി 
  • 6. മല്ലിയില - ചെറിയ കപ്പ് 
  • 7. എണ്ണ - 1 ടേബിൾ സ്പൂൺ 
  • 8. കടുക് - 1/2 ടീസ്പൂൺ 
  • 9. കായം - 1/4 ടീസ്പൂൺ താഴെ 
  • 10. ചുവന്ന മുളക് - 1 എണ്ണം 
  • 11. ഉപ്പ് - ആവശ്യത്തിന് 
  • 12. കറിവേപ്പില 

തയാറാക്കുന്ന വിധം :

ഒന്ന് മുതൽ ആറ് വരെ ഉള്ള ചേരുവകളും ആവശ്യത്തിന് ഉപ്പ് എന്നിവ കുറേശേ വെള്ളം ഒഴിച്ച് നല്ല കട്ടിയിൽ അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റി ചട്ണിക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇളക്കി കൊടുക്കാം. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ചുവന്നമുളക്, കറിവേപ്പില എന്നിവ വറക്കുക. അതിലേക്കു കായപ്പൊടിയും ഇട്ട് ചട്ണിയിലേക്ക് ചേർക്കാം.

English Summary:  Udupi Restaurant Style Coconut Chutney,everyone's favorite accompaniment with idlis, dosas.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com