ADVERTISEMENT

അഞ്ച് മിനിറ്റ് കൊണ്ട് ഉണ്ണിയപ്പത്തിന്റെ കൂട്ട് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • പച്ചരിപ്പൊടി- 2 കപ്പ്
  • റവ -1 കപ്പ്
  • മൈദ- 1 കപ്പ്
  • ശർക്കര - 2 കഷ്ണം
  • ജീരകവും ഏലയ്ക്കായും പൊടിച്ചത് - 2 ടീസ്പൂൺ
  • തേങ്ങാപ്പാൽ -1 കപ്പ്
  • തേങ്ങപ്പീര - 1 കപ്പ്
  • ബേക്കിങ് സോഡ- 1 ടീസ്പൂൺ
  • വെളിച്ചെണ്ണ- 300 മില്ലിലിറ്റർ
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • അരിപ്പൊടിയും മൈദയും റവയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരുമിച്ച് യോജിപ്പിക്കുക. 
  • ശേഷം ശർക്കരപ്പാനി ചേർത്ത് കൊടുക്കുക കുറച്ച് കുറച്ച് തേങ്ങാപ്പാലും ചേർത്ത്കൊടുത്ത് നന്നായി യോജിപ്പിക്കുക. ശേഷം ബേക്കിങ് സോഡയും തേങ്ങാപ്പീരയും ജീരകവും ഏലയ്ക്ക പൊടിച്ചതും ചേർത്ത് നന്നായി ദോശമാവ് രീതിയിൽ യോജിപ്പിക്കുക. ശേഷം ഉണ്ണിയപ്പത്തിന്റെ അച്ചിൽ വെളിച്ചെണ്ണ ഒഴിച്ച് തയാറാക്കിയ മാവ് ഒഴിച്ച് കൊടുക്കുക. മൂത്ത്കഴിയുമ്പോൾ ഓരോന്നായി തിരിച്ചിടുക. ഇരുവശവും വേകുമ്പോൾ മറ്റോരു പാത്രത്തിലേക്ക് മാറ്റുക. 

English Summary:  Instant Unniyappam,Tea Time Snack 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com