ADVERTISEMENT

കട്ടിയുള്ള നൂഡിൽസ് വിഭവമാണിത്, അഞ്ചുപേർക്ക് കഴിക്കാൻ പാകത്തിന് തയാറാക്കാം.

  • തോലുകളഞ്ഞ് ചെമ്മീൻ – 500 ഗ്രാം 
  • ബ്രൊക്കോളി - രണ്ട് കപ്പ്

ആദ്യം നമുക്ക് ടെരിയാക്കി സോസ് ഉണ്ടാക്കാം. അതിനായി താഴെ കൊടുത്തിരിക്കുന്ന ചേരുവകൾ എല്ലാം ഒരു പാത്രത്തിൽ ഒഴിച്ച് ഒരു മിനിട്ട് തിളപ്പിച്ചതിനുശേഷം മാറ്റിവയ്ക്കുക.

  • സോയസോസ് ഒരു കപ്പ്
  • വിനാഗിരി 1 കപ്പ്
  •  ബ്രൗൺഷുഗർ –അരക്കപ്പ് 
  •  തേൻ –  3 ടേബിൾ സ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് –  മൂന്ന് ടേബിൾസ്പൂൺ 
  •  സിറാച്ച സോസ് – രണ്ട് ടേബിൾസ്പൂൺ 

ഇതിലേക്ക് അ രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലവർ രണ്ടു ടേബിൾ സ്പൂൺ വെള്ളത്തിൽ മിക്സ് ചെയ്ത് ഒഴിക്കുക. അതിനുശേഷം ഒരു മിനിറ്റ് തിളപ്പിച്ച് മാറ്റി വയ്ക്കുക.

ഈ മിശ്രിതം തോലുകളഞ്ഞ ചെമ്മീനിൽ പുരട്ടി ഒരു 15 മിനിറ്റ് മാറ്റി വയ്ക്കുക.

ബ്രൊക്കോളി ആവിയിൽ വേവിച്ച് അതിനുശേഷം കുറച്ച് സോസ് ഒഴിച്ച് മാറ്റിവയ്ക്കുക.

വലിയൊരു പാത്രത്തിൽ വെള്ളം തിളപ്പിച്ചതിനുശേഷം ന്യൂഡിൽസ് വേവിച്ച്, വെള്ളം വാർത്ത്  പച്ചവെള്ളത്തിൽ കഴുകി എടുക്കുക. രണ്ട് ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി ചെമ്മീൻ രണ്ട് സൈഡും വറുക്കുക. ഇതിലേക്ക് ബ്രൊക്കോളിയും നൂഡിൽസും ചേർത്തതിനുശേഷം ബാക്കിയുള്ള മുഴുവൻ സോസും ചേർത്ത് ഇളക്കി ചൂടോടെ വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com