ഭക്ഷണം കഴിക്കുന്നത് പോലെ പ്രധാനമാണ് അത് ദഹിക്കുന്നതും. ഭക്ഷണത്തിനൊപ്പം തൈരിൽ ഈ ചേരുവകൾ എല്ലാം ചേർത്ത് കഴിക്കാം.
ചേരുവകൾ:
- കട്ട തൈര് -1കപ്പ്
- മല്ലിയില അരിഞ്ഞത് -1 ടേബിൾ സ്പൂൺ
- ചെറിയ ജീരകപ്പൊടി -1/2 ടീസ്പൂൺ
- മുളകുപൊടി -1/4 ടീസ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- പശു നെയ്യ് -1ടീസ്പൂൺ
തയാറാക്കുന്ന വിധം:
തൈര് ഒരു ബൗളിലേക്ക് ഒഴിച്ച് ഹാൻഡ് ബീറ്റർ കൊണ്ട് നന്നായി ബീറ്റ് ചെയ്തെടുക്കുക.ബീറ്റർ ഇല്ലെങ്കിൽ സ്പൂൺ ആയാലും മതി.അതിലേക് മല്ലിയില ചെറുതായി അരിഞ്ഞതും ജീരകപ്പൊടിയും ഉപ്പും ചേർത്ത് യോജിപ്പിച്ചെടുക്കുക. അതിലേക്ക് നെയ്യ് ഒഴിച്ച് കൊടുക്കുക. മുകളിൽ മുളക് പൊടി വിതറിക്കൊടുക്കുക.സ്‌പെഷൽ റൈത്ത റെഡി.