ADVERTISEMENT

സ്ഥിരം കഴിച്ചു മടുത്ത ബീഫ് ഫ്രൈ രുചികളിൽ നിന്നു മാറി ഒരു തായ‌്‌ലൻഡ് – കേരള സ്റ്റൈൽ ബീഫ് ഫ്രൈ രുചിച്ചു നോക്കിയാലോ..? വളരെ എളുപ്പം തയാറാക്കാൻ കഴിയുന്ന ഇൗ വിഭവം എല്ലാവർക്കും ഇഷ്ടപ്പെടുമെന്നുറപ്പ്. അതാണീ തായ് – കൊക്കൊ സ്റ്റൈൽ ബീഫ് ഫ്രൈ അഥവാ സോയ സോസ് ബീഫ് ഫ്രൈ. 

ചേരുവകൾ 

  • ബീഫ്- അര കിലോ 
  • കുരുമുളക് പൊടി-ഒരു ടീസ്പൂൺ 
  • മുളക് പൊടി  - ഒന്നര ടീസ്പൂൺ
  • സോയ സോസ് - ഒന്നര ടേബിൾസ്പൂൺ 
  • ഇഞ്ചി വെളുത്തുളളി പേസ്റ്റ് - ഒരു ടേബിൾസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • സവാള പൊടിയായി അരിഞ്ഞത് - വലുത് ഒരെണ്ണം 
  • വെളിച്ചെണ്ണ - രണ്ട് ടേബിൾസ്പൂൺ 
  • കടുക് - ഒരു ടീസ്പൂൺ 
  • കറിവേപ്പില - ആവശ്യത്തിന് 
  • തേങ്ങ ചിരകിയത് - മൂന്ന് ടേബിൾസ്പൂൺ 

പാകം ചെയ്യുന്ന വിധം 

ആദ്യം ബീഫ്, കുരുമുളക് പൊടി, മുളക് പൊടി, സോയ സോസ്, ഇഞ്ചി വെളുത്തുളളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ്, പകുതി സവാള പൊടിയായി അരിഞ്ഞതും ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു മണിക്കൂർ വയ്ക്കുക. അതിന് ശേഷം ഒട്ടും വെള്ളം ചേർക്കാതെ കുക്കറിൽ ബീഫ് വേവിച്ചെടുക്കുക. ബീഫ് നന്നായി വെന്ത് വെള്ളം വറ്റി കഴിഞ്ഞു ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കണം. കടുക് പൊട്ടിയ ശേഷം ബാക്കി സവാളയും കറിവേപ്പിലയും ചേർത്ത് വഴറ്റുക അതിനൊപ്പം ബീഫും കൂടി ചേർത്ത് ചെറിയ തീയിൽ മൂപ്പിച്ചെടുക്കണം. ബീഫ് ഡ്രൈ ആവുമ്പോൾ തേങ്ങാ കൂടി ചേർത്ത് മൊരിച്ചെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com