ADVERTISEMENT

മാമ്പാഴത്തിന്റെ മധുരം ലസ്സിയാക്കിയാലോ?, കുട്ടികളും മുതിർന്നവരും ഒറ്റവലിക്ക് ഗ്ലാസ് കാലിയാക്കുന്ന ഉഗ്രൻം മാംഗോലസ്സി.

ചേരുവകൾ:

  • 1. മാമ്പഴം ( ചെറിയ കഷണങ്ങളാക്കിയത് )  - 1 കപ്പ്
  • 2. കട്ടിയുള്ള തണുത്ത തൈര് -  3/4 കപ്പ്
  • 3. തണുത്ത പാൽ  - 1/3 കപ്പ്
  • 4. പഞ്ചസാര  - 1/4 കപ്പ്
  • 5. ഐസ് ക്യൂബ്  - 1/2 കപ്പ്

തയാറാക്കുന്ന വിധം:

ഒരു മിക്സി ജാറിലേക്ക് ചെറിയ കഷണങ്ങളാക്കിയ മാമ്പഴം, തണുത്ത തൈര്, തണുത്ത പാൽ, പഞ്ചസാര, ഐസ് ക്യൂബ് എന്നിവ ചേർത്ത് നന്നായി 2 മിനിറ്റ് അരച്ചെടുക്കുക. പിന്നീട് ഒരു ഗ്ലാസ്സിലേക്ക് മാറ്റി ആവശ്യമെങ്കിൽ വീണ്ടും ഐസ് ക്യൂബ് ചേർക്കാം. നമ്മുടെ സ്വാദിഷ്ടമായ മാമ്പഴ ലസ്സി തണുപ്പോടെ കുടിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com