ADVERTISEMENT

വീട്ടിലുള്ള ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയാറാക്കാവുന്ന കർക്കടകം സ്പെഷൽ ഉലുവ കഞ്ഞി. 

ചേരുവകൾ 

  • ഉലുവ - 3 സ്പൂൺ
  • ഉണക്കലരി അല്ലെങ്കിൽ ഞവരരി അല്ലെങ്കിൽ പച്ചരി - 1 കപ്പ്
  • തേങ്ങാ ചിരകിയത്   - അര മുറി 
  • ജീരകം - 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • ഉപ്പ് 

തയാറാക്കുന്ന വിധം  

  • ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തെടുക്കുക. 
  • അരിയും ഉലുവ ഒരു കുക്കറിൽ ഇട്ട് 4 ഗ്ലാസ് വെള്ളം ഒഴിച്ച് 3-4 വിസിൽ വരെ പാകം ചെയ്യുക 
  • ഒരു മിക്സിയിൽ  തേങ്ങാ ചിരകിയതും ജീരകം, മഞ്ഞൾപ്പൊടിയും ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒന്നാം പാലും  രണ്ടാം പാലും എടുക്കുക. 
  • അരി ഉലുവ വെന്ത ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. 
  • എന്നിട്ട് രണ്ടാം പാൽ ഒഴിച്ച് അഞ്ച് മിനിറ്റ് തിളപ്പിക്കുക .
  • എന്നിട്ട് തീ കുറച്ച് വെച്ച് ഒന്നാം പാൽ ഒഴിച്ച് ഇളക്കി സ്റ്റൗ ഓഫ് ചെയ്യുക. ഉലുവ കഞ്ഞി ചൂടൊടെ കുടിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com