ചോക്ളേറ്റ് പുഡ്ഡിങ് സൂപ്പർ രുചിയിൽ

pudding-choco
SHARE

ആരും കൊതിക്കുന്ന രുചിയിൽ ഡബിൾ ലെയർ ചോക്ളേറ്റ് പുഡ്ഡിങ് തയാറാക്കിയാലോ?

ചേരുവകൾ

  • പാല്‍ - അര ലിറ്റര്‍
  • കണ്ടന്‍സ്ഡ് മില്‍ക്ക് - അര ടിന്‍
  • പഞ്ചസാര - രണ്ട് ടേബിള്‍ സ്പൂണ്‍
  • ചൈനാ ഗ്രാസ് - 5 ഗ്രാം
  • ബിസ്‌കറ്റ് പൊടി - 100 ഗ്രാം
  • കൊക്കോപൗഡര്‍ - 1 ടേബിള്‍ സ്പൂണ്‍
  • ബട്ടര്‍ - 50 ഗ്രാം
  • തേങ്ങാ ചിരകിയത് - അര കപ്പ്
  • കാഷ്യു പേസ്റ്റ് പാലില്‍ അരച്ചത്- അര കപ്പ്
  • കാഷ്യു പൊട്ടിച്ചത് - കാല്‍ കപ്പ്

തയാറാക്കുന്ന വിധം

രണ്ട് ലെയറായിട്ടാണ് പുഡ്ഡിങ് ഉണ്ടാക്കുന്നത്. ആദ്യത്തെ ലെയറിനായി ബട്ടര്‍, ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര, ഒരു ടേബിള്‍ സ്പൂണ്‍ കൊക്കോ പൗഡര്‍, 4 ടേബിള്‍ സ്പൂണ്‍ വെള്ളം എന്നിവ അടുപ്പില്‍ വച്ച് ബട്ടര്‍ ഉരുകുന്നതു വരെ ചൂടാക്കുക. ഈ മിശ്രിതം ചെറുതായി തണുക്കുമ്പോള്‍ അതിലേക്ക് തേങ്ങാ ചിരകിയതും ബിസ്‌കറ്റ് പൊടിച്ചതും നുറുക്കിയ അണ്ടിപ്പരിപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് ഒരു ബൗളിലേക്ക് ഇട്ട് ആദ്യ ലെയര്‍ സെറ്റ് ചെയ്യുക. ഇത് ഫ്രിഡില്‍ പത്തു മിനിറ്റ് വയ്ക്കണം. 

ഈ സമയം രണ്ടാമത്തെ ലെയറിനായി ഒരു പാന്‍ അടുപ്പത്തുവച്ച് അരലിറ്റര്‍ പാല്‍ ചൂടാക്കുക. ഇതിലേക്ക് അരടിന്‍ കണ്ടന്‍സ്ഡ് മില്‍ക്കും ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് കാഷ്യു പേസ്റ്റും ചേര്‍ത്ത് യോജിപ്പിക്കുക. 

അതേസമയം അഞ്ച് ഗ്രാം ചൈനാ ഗ്രാസ് അരകപ്പ് വെള്ളത്തില്‍ ഒരു മണിക്കൂര്‍ അലയിച്ചെടുത്തത് ഒരു പാനില്‍ വച്ച് ചൂടാക്കുക. ആദ്യത്തെ മിശ്രിതത്തിലേക്ക് ചൂടാക്കിയ ചൈനാ ഗ്രാസ് ഒഴിക്കുക. രണ്ട് മിശ്രിതത്തിനും ചൂടുണ്ടാകണം. അതേസമയം പാല്‍ തിളച്ചുപോകാനും പാടില്ല. ചൈനാ ഗ്രാസ് ചേര്‍ത്ത ശേഷം കുറച്ചുസമയം ആറാന്‍ വയ്ക്കണം. ഈ സമയം ഈ മിശ്രിതം കട്ടിപിടിക്കാന്‍ തുടങ്ങും. ആസമയത്തു തന്നെ ഫ്രിഡ്ജില്‍ വച്ചിരിക്കുന്ന ബൗള്‍ എടുത്ത് അതിലേക്ക് ഈമിശ്രിതം ഒഴിച്ചു കൊടുക്കുക. 20 മിനിറ്റ് പുറത്തുവയ്ക്കുന്നതോടെ മുകളിലത്തെ ലെയറും സെറ്റ് ആകും. തുടര്‍ന്ന് മുകളില്‍ ചോക്കലേറ്റ് ഗ്രേറ്റ് ചെയ്ത് ഇട്ട ശേഷം ഒരു ഫോയില്‍പേപ്പര്‍ വച്ച് പൊതിഞ്ഞ് വീണ്ടും ഫ്രിഡ്ജില്‍ ഒരു മണിക്കൂര്‍ വച്ച് ഉപയോഗിക്കാം. തണുപ്പിക്കാതെയും ഇത് നല്‍കാവുന്നതാണ്.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA