ADVERTISEMENT

കൊറോണാ വൈറസിനെ തുരത്താൻ മാസ്ക് ഇപ്പോൾ ജീവിതത്തിന്റെ ഭാഗമാണ്. കഴിക്കുന്ന ഭക്ഷണം മാസ്ക്ക് ഡിസൈനിൽ കിട്ടിയാലോ? അടുക്കളയിലെ പുതിയ താരമാണ് മാസ്ക് പൊറോട്ട. 

ചേരുവകൾ

  • മൈദ – 2 കപ്പ്
  • ഉപ്പ്, പഞ്ചസാര 
  • മുട്ട – 1

തയാറാക്കുന്ന വിധം

ചേരുവകളെല്ലാം നന്നായി യോജിപ്പിച്ച് ആവശ്യത്തിന് വെള്ളവും രണ്ട് സ്പൂൺ ഓയിലും ചേർത്ത് കുഴച്ച് എടുത്ത് അര മണിക്കൂർ മൂടി വയ്ക്കണം. ഒരു ഉരുള എടുത്ത് കുറച്ച് പൊടി ഇട്ട് പരത്തി എടുക്കണം. അൽപം ഓയിൽ തടവി പപ്പടകമ്പി അല്ലെങ്കിൽ ഈർക്കിൽ ഉപയോഗിച്ച് മാസ്ക്കിന്റെ ലെയർ പോലെ ഞൊറിഞ്ഞ് എടുക്കാം. മുകളിലൂടെ ചപ്പാത്തി കോൽ ഉരുട്ടി എടുക്കാം. അധികമുള്ള ഭാഗം കൈയിൽ എടുത്ത് ചുരുട്ടി മാസ്ക്കിന്റെ വള്ളിയായി പിടുപ്പിക്കാം. ഇത് ചൂടായ തവയിൽ ഇട്ട് വേവിച്ച് എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com