ADVERTISEMENT

നോൺ വെജ് വിഭവങ്ങളിൽ വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്നൊരു രുചിക്കൂട്ടാണ് ഈ ബീഫ് രുചി. ഔഷധ ഗുണം ഏറെയുള്ള വെറ്റിലയിൽ ബീഫും പോർക്കും മസാല പുരട്ടി ഗ്രിൽ ചെയ്തെടുക്കുന്ന രുചിക്കൂട്ടാണിത്. പോർക്ക് താത്പര്യമില്ലാത്തവർക്ക് ബീഫ് മാത്രം ഉപയോഗിച്ചും ഈ വിഭവം തയാറാക്കാം. വേറിട്ട രുചികൾക്ക് പ്രസിദ്ധമായ വിയറ്റ്നാമിൽ ബൊ ലാ ലോട്ട് (Bo La Lot) എന്നാണ് വെറ്റിലയിൽ പൊതിഞ്ഞ് തയാറാക്കുന്ന ഈ വിഭവം അറിയപ്പെടുന്നത്.

ചേരുവകൾ

  • ബീഫ് – അരക്കിലോ 
  • പോർക്ക് – 100 ഗ്രാം (ഇറച്ചി രണ്ടും  ഒന്നിച്ച് വേവിച്ച് എടുക്കണം)
  • വെളുത്ത എള്ള്
  • ബാർബി ക്യൂ സോസ്
  • തേൻ
  • ഉപ്പ്
  • ഡ്രൈ ലെമൻ ഗ്രാസ്

തയാറാക്കുന്ന വിധം

മസാലയ്ക്ക് വേണ്ടി പെരുംജീരകം, ഗ്രാമ്പു, കറുകപട്ട, തക്കോലം, കുരുമുളക്, കൊത്തമല്ലി എന്നിവ പച്ചമണം മാറുന്നതുവരെ ചൂടാക്കി തണുത്ത ശേഷം പൊടിച്ചെടുക്കുക. 

വേവിച്ചുവച്ച ഇറച്ചി കത്തികൊണ്ട് ചതച്ച് എടുക്കണം. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ എള്ള്, ഒരു സ്പൂൺ മസാല പൊടിച്ചത്, ഒരു സ്പൂൺ ബാർബി  ക്യൂ സോസ്, ഒരു സ്പൂൺ തേൻ, ഒരു ടീസ്പൂൺ ലെമൺഗ്രാസ്, അരടീസ്പൂൺ കുരുമുളകുപൊടി, വെളുത്തുള്ളിത്തണ്ട് ചതച്ചത്  എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. ഇത് ഒരു മണിക്കൂർ ഫ്രിജിൽ വയ്ക്കണം. 

പാകം ചെയ്യുന്നതിന് 5 മിനിറ്റ് മുൻപ് അവ്ൻ പ്രീ ഹീറ്റ് ചെയ്തിടണം. അവ്നിൽ 15 മിനിറ്റ് ഗ്രിൽ ചെയ്തെടുക്കാം.

വെറ്റിലയിൽ ബീഫ് മിശ്രിതം വച്ച് മടക്കി എടുക്കാം. ഇത് ബാംബു സ്റ്റിക്കിൽ കോർത്ത് (ഇതിന് മുകളിൽ ഒലിവ് ഓയിൽ അല്ലെങ്കിൽ നല്ലെണ്ണ പുരട്ടണം) ഗ്രിൽ ചെയ്ത് എടുക്കാം. വെറ്റിലകൾ നന്നായി വേകണം.

സോസ് തയാറാക്കാൻ

രണ്ട് പച്ചമുളക്, രണ്ട് അല്ലി വെളുത്തുള്ളി എന്നിവ കല്ലിൽ നന്നായി ചതച്ച് എടുക്കണം. ഇതിലേക്ക് 100 മില്ലിലീറ്റർ ചെറു ചൂടുവെള്ളം ഒഴിച്ച് കഴുകി ഒരു പാത്രത്തിലേക്ക് മാറ്റാം. ഇതിലേക്ക് നാരങ്ങാ നീര്, രണ്ട് ടേബിൾ സ്പൂൺ ബാർബി ക്യൂ സോസ്, ഒരു ടേബിൾ സ്പൂൺ വൈറ്റ് വിനാഗിരി, രണ്ട് ടേബിൾസ്പൂൺ സ്റ്റിഫ് ഫ്രൈ സോസ്, കുറച്ച് കാപ്സിക്കവും കാരറ്റും ചെറുതായി അരിഞ്ഞത്, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര എന്നിവ യോജിപ്പിച്ച് സോസ് തയാറാക്കാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com