ADVERTISEMENT

ഏത്തപ്പഴം എല്ലാവർക്കും ഇഷ്ടപ്പെടുന്നതും നന്നുടെ നാട്ടിൽ ധാരാളം ലഭിക്കുന്നതുമായ ഒന്നാണ്. മൂന്ന് ഏത്തപ്പഴം കൊണ്ട് സ്വാദിഷ്ടമായ ഹൽവ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. 

ചേരുവകൾ:

  • ഏത്തപ്പഴം - 3 എണ്ണം
  • ശർക്കര - 300 ഗ്രാം
  • അണ്ടിപരിപ്പ് -12 എണ്ണം 
  • ഏലയ്ക്കപൊടി -1 ടീസ്പൂൺ 
  • നെയ്യ് -3 ടേബിൾ സ്പൂൺ 
  • ഉപ്പ് -ഒരു നുള്ള് 
  • വെള്ളം -1/2കപ്പ് 

തയാറാക്കുന്ന വിധം:

ഏത്തപ്പഴം അരിഞ്ഞ്‌ വെള്ളം കൂട്ടി കട്ടയില്ലാതെ അരച്ചെടുക്കുക. ശേഷം പാനിൽ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പ് വറുത്തെടുത്തു മാറ്റി വയ്ക്കാം .അതേ പാനിൽ അരച്ച മിശ്രിതം ഒഴിച്ച് കൊടുത്തു നന്നായി യോജിപ്പിച്ചെടുക്കാം അതിലേക്ക് ശർക്കര ഉരുക്കിയതും ഒഴിച്ച് കൊടുത്ത് നന്നായി വീണ്ടും യോജിപ്പിച്ചെടുക്കാം. അതിലേക്ക് അണ്ടിപ്പരിപ്പ് വറുത്തതും ഏലയ്ക്കാപ്പൊടിയും ബാക്കിയുള്ള നെയ്യും ചേർത്ത് കൊടുത്തു വീണ്ടും ഇളക്കി കൊടുക്കുക. ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് കൊടുത്തു തീ ഓഫ് ചെയ്യുക. വേറൊരു പാത്രത്തിൽ അല്പം നെയ്യ് തടവി അണ്ടിപ്പരിപ്പ്‌ കുറച്ചു വിതറി അതിലേക്കു ഒഴിച്ച് കൊടുത്താൽ നമ്മുടെ രുചിയേറിയ ഏത്തപ്പഴം ഹൽവ റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com