ADVERTISEMENT

ചൂട് ചോറിനൊപ്പം കാപ്സിക്കം ഉപയോഗിച്ച് തയാറാക്കുന്ന തമ്പുളി കഴിച്ചു നോക്കൂ. കാപ്സിക്കത്തിന് പകരം തക്കാളി, സവാള, കാരറ്റ് ഇതിൽ ഏത് വേണമെങ്കിലും ഉപയോഗിക്കാം.

ചേരുവകൾ :

  • 1. കാപ്സികം - 1 എണ്ണം 
  • 2. കറിവേപ്പില - 2 തണ്ട് 
  • 3. ജീരകം - 3/4 ടേബിൾ സ്പൂൺ 
  • 4. കുരുമുളക് - 10 മുതൽ 15 എണ്ണം (എരിവ് അനുസരിച്ച്)
  • 5. വെളിച്ചെണ്ണ - 2.5 ടേബിൾ സ്പൂൺ 
  • 6. ശർക്കര - ചെറിയ കഷ്ണം 
  • 7. ചിരകിയ നാളികേരം -1 കപ്പ് 
  • 8. തൈര് - 1 കപ്പ് 
  • 9. കടുക് - 1/2 ടേബിൾ സ്പൂൺ 
  • 10. ചുവന്ന മുളക് - 1 എണ്ണം 
  • 11. ഉപ്പ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

ഒരു ചീന ചട്ടിയിൽ ഒരു ഒന്നര ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി കുരുമുളക്, 1/2 ടേബിൾ സ്പൂൺ ജീരകം എന്നിവ ചേർക്കുക. അതിലേക്ക് നുറുക്കി വച്ച കാപ്സിക്കം, കറിവേപ്പില എന്നിവ ഇട്ട് വഴറ്റുക. അതിലേക്ക് ശർക്കര, നാളികേരം എന്നിവ ഇട്ട് ഇളക്കിയ ശേഷം തീ അണയ്ക്കുക. നന്നായി യോജിപ്പിക്കുക. ചൂടാറിയ ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് ഒന്ന് അരച്ച് എടുക്കുക. ഇതിലേക്ക് തൈര് കൂടി ചേർത്ത് നന്നായി അരയ്ക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ജീരകം, ചുവന്ന മുളക് എന്നിവ വറത്ത് ഇടുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com