ADVERTISEMENT

നാവിലെ രസമുകുളങ്ങളെ  ആകെ കോരിത്തരിപ്പിക്കുന്ന കിടിലൻ രുചിയുമായി ഒരു വ്യത്യസ്ത അച്ചാർ. അതും മിക്ക വീടുകളിലും നിറയെ കായിച്ചു നിൽക്കുന്ന റംബുട്ടാൻ ഉപയോഗിച്ച്. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിച്ചു കൊണ്ടിരിക്കുമെന്നുറപ്പ്. 

ചേരുവകൾ 

  • റംബൂട്ടാൻ - ഇരുപത് എണ്ണം 
  • എണ്ണ - മൂന്ന് ടേബിൾസ്പൂൺ 
  • പച്ചമുളക് - മൂന്ന് എണ്ണം 
  • കടുക് - ഒരു ടീസ്‌പൂൺ 
  • മുളക് പൊടി- മുക്കാൽ ടേബിൾസ്പൂൺ 
  • പഞ്ചസാര - രണ്ട് ടീസ്പൂൺ 
  • വിന്നാഗിരി -രണ്ട് ടേബിൾസ്പൂൺ 
  • കായപ്പൊടി-കാൽ ടീസ്പൂൺ 
  • വെള്ളം-ഒരു കപ്പ് 
  • ഉലുവ -കാൽ ടീസ്പൂൺ 
  • വെളുത്തുള്ളി -കാൽ കപ്പ് 
  • ഉപ്പ് -പാകത്തിന് 
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ 

പാകം ചെയ്യുന്ന വിധം 

പാനിൽ എണ്ണ ചൂടാക്കി കടുക് ഇടുക .കടുക് പൊട്ടിയതിന് ശേഷം ഉലുവ ഇട്ട് മൂപ്പിക്കുക .അതിന് ശേഷം പച്ചമുളകും ,വെളുത്തുള്ളിയും ചേർത്ത് വഴറ്റുക . ഇതിലേക്ക് മുളക് പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് മൂപ്പിച്ചതിന് ശേഷം ഒരു കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. അതിന് ശേഷം പഞ്ചസാരയും  വിനാഗിരിയും കൂടി ചേർത്ത് കൊടുക്കുക. ഒന്ന്  ചാറു കുറുകി തുടങ്ങുമ്പോൾ റംബൂട്ടാൻ ചേർക്കണം. ഇതിലേക്ക് ഉപ്പും കായപ്പൊടിയും കൂടി ചേർത്ത് നന്നായി ചാറു കുറുകി വരുമ്പോൾ വാങ്ങി ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com