ADVERTISEMENT

നല്ല ഭംഗിയുള്ളൊരു നാലു മണി പലഹാരം തയാറാക്കാൻ വെറും മൂന്ന് ചേരുവകൾ മാത്രം. ബ്രഡ്, ചോക്ലേറ്റ്, വറുത്തെടുക്കാൻ ആവശ്യമായ എണ്ണ. ഇത് മൂന്നും ഉണ്ടെങ്കിൽ സൂപ്പർ പലഹാരം തയാറാക്കാൻ രണ്ട് മിനിറ്റ് മതി.

ചേരുവകൾ

  • ബ്രഡ്
  • ചോക്ലേറ്റ്  കഷ്​ണങ്ങൾ
  • എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

ബ്രഡ് കഷ്ണങ്ങൾ ഒരു ഗ്ലാസ് ഉപയോഗിച്ച് വൃത്താകൃതിയിൽ മുറിച്ച് എടുക്കാം. ഇതിൽ നടുക്കായി രണ്ട് ചെറിയ ചോക്ലേറ്റ് കഷ്ണങ്ങൾ വച്ച് അർധ വൃത്താകൃതിയിൽ മടക്കി വശങ്ങൾ വെള്ളം തൊട്ട് ഒട്ടിക്കാം. ഇത് എണ്ണയിൽ വറുത്ത് കോരാം. എണ്ണ വളരെ കുറച്ച് ഉപയോഗിച്ചും വറുത്തെടുക്കാം. രുചികരവും പെട്ടെന്ന് തയാറാക്കാവുന്നതുമായ പലഹാരം റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com