ADVERTISEMENT

ചിക്കൻ രുചിയിൽ പുതുമയുള്ളൊരു പലഹാരം തയാറാക്കിയാലോ? രസികൻ ചിക്കൻ ഡോണട്ട് തന്നെ താരം.

ചേരുവകൾ 

  • എല്ലില്ലാത്ത ചിക്കൻ -150 ഗ്രാം
  • ബ്രഡ് - 1 പീസ് 
  • വേവിച്ച കിഴങ്ങ് - 2 മുറി 
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം 
  • വെളുത്തുള്ളി - 1-2 പീസ് 
  • കറിവേപ്പില - ഒരു പിടി 
  • മുളക്പൊടി -1/2 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി -1/2 ടേബിൾസ്പൂൺ
  • ഗരംമസാല -1/2 ടേബിൾസ്പൂൺ
  • കുരുമുളക് പൊടി -1/4 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന് 

 

  • മുട്ട -1
  • ബ്രഡ് പൊടി - ആവശ്യത്തിന് 
  • സൺഫ്ലവർ ഓയിൽ - വറുക്കാൻ ആവശ്യത്തിന് 

തയാറാക്കുന്ന വിധം

ചിക്കൻ, ബ്രഡ്, കിഴങ്ങ്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ് 

എന്നിവ ഒരുമിച്ച്  ഒരു മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക. അതിനു ശേഷം ചെറിയ ബോളാക്കി വടയുടെ രൂപത്തിൽ മുട്ടയിലും ബ്രെഡ് പൊടിയിലും മുക്കി കവർ ചെയ്യുക. 

അതിനു ശേഷം ഒരു പാൻ വെച്ച് സൺഫ്ലവർ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ഓരോന്നും ഇട്ടു ചെറുതീയിൽ വറുത്തെടുക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com