വായിലിട്ടാൽ അലിഞ്ഞ്പോകും ഒരു പുഡ്ഡിംഗ് ഉണ്ടാക്കിയാലോ?
ചേരുവകൾ:
- മാരിഗോൾഡ് ബിസ്കറ്റ് - 1 പാക്കറ്റ്
- വിപ്പിങ് ക്രീം - 2 കപ്പ്
- പൊടിച്ച പഞ്ചസാര - മുക്കാൽ കപ്പ്
- വാനില എസ്സൻസ് - 1 ടേബിൾസ്പൂൺ
- കോഫി പൗഡർ - 1 ടീസ്പൂൺ
- ചൂടുള്ള വെള്ളം - അരക്കപ്പ്
- ബദാം അരിഞ്ഞത് - 2 ടേബിൾസ്പൂൺ
- കൊക്കോ പൗഡർ - അലങ്കരിക്കാൻ
തയാറാക്കുന്ന വിധം:
കോഫി പൗഡറിലേക് ചൂടുവെള്ളമൊഴിച്ചു ഇളക്കി മാറ്റിവയ്ക്കുക.
വിപ്പിംഗ് ക്രീം, പഞ്ചസാര, വാനില എസ്സെൻസ് എന്നിവ ചേർത്ത് ബീറ്റ് ചെയ്തെടുക്കുക.
പുഡ്ഡിങ് ട്രേയിൽ ഓരോ ബിസ്കറ്റും കോഫിയിൽ മുക്കി വെച്ചുകൊടുക്കുക ഇതിന്റെ മുകളിലായി പകുതി വിപ്പ്ഡ് ക്രീം ഇട്ടുകൊടുക്കുക .
ബദാം അരിഞ്ഞത് മുകളിൽ വിതറിക്കൊടുക്കുക .ഇതിന്റെ മുകളിലായി വീണ്ടും കോഫിയിൽ മുക്കി ബിസ്കറ്റ് വയ്ക്കുക. ബാക്കി ക്രീം മുകളിൽ ഇട്ട് 6 മണിക്കൂർ
ഫ്രിഡ്ജിൽ സെറ്റാകാൻ വയ്ക്കുക. സെറ്റായാൽ കൊക്കോ പൗഡർ മുകളിൽ വിതറി സെർവ് ചെയ്യാം.