ADVERTISEMENT

വളരെ പെട്ടന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന  സ്വാദിഷ്ടമായ  ഒരു ബീഫ് ഐറ്റം ആണ് ബീഫ് ചുക്ക.

ചേരുവകൾ :

  • ബീഫ്   - 1 കിലോഗ്രാം                
  • ഇഞ്ചി  - 2 കഷ്ണം 
  • പച്ചമുളക് - 7 എണ്ണം 
  • വെളുത്തുള്ളി  - 15 അല്ലി 
  • സവാള  - 2എണ്ണം 
  • കശുവണ്ടി  - 50 ഗ്രാം (മിക്സിയിൽ അരച്ച് എടുത്തത്)
  • മുളകുപൊടി  - 2 ടേബിൾസ്പൂൺ 
  • ഗരംമസാല  - 2 ടീസ്പൂൺ 
  • കറിവേപ്പില  - 2 തണ്ട് 
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 
  • തക്കോലം, പട്ട,  പെരുംജീരകം,  ഗ്രാമ്പൂ കുറച്ച് വീതം 
  • ഉപ്പ്‌, വെളിച്ചെണ്ണ – ആവശ്യത്തിന് 

തയാറാക്കുന്ന വിധം :

ആദ്യം തന്നെ  ബീഫ് ചെറു കഷ്ണങ്ങളാക്കി നുറുക്കി ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് കുക്കറിൽ വച്ച് വേവിച്ചെടുക്കുക. 

പിന്നീട് ചീനച്ചട്ടിയിൽ എണ്ണ ചൂടായ ശേഷം അതിലേക്ക് തക്കോലം,  ഗ്രാമ്പൂ,  പെരുംജീരകം,  ഏലയ്ക്ക, പട്ട എന്നിവ ചേർത്ത് മൂപ്പിക്കുക. അതിലേക്ക് സവാള അരിഞ്ഞത് ഇടുക. ഉപ്പ്‌ ചേർത്ത് ഇളക്കുക. 

ഗരം മസാല, മുളകുപൊടി ,  ഇഞ്ചി, പച്ചമുളക് , വെളുത്തുള്ളി,  പട്ട എന്നിവ ചേർത്ത് മിക്സിയിൽ നന്നായിഅരച്ചെടുക്കുക  അരച്ചെടുത്ത് വയ്ക്കുക. 

സവാള അത്യാവശ്യം മൂപ്പ് ആയിക്കഴിയുമ്പോൾ അതിലേക്ക് അരച്ചെടുത്ത മസാല കൂട്ട് ഇടുക. നന്നായി യോജിപ്പിച്ച് മൂപ്പിച്ചെടുക്കുക. കുറച്ച് വെള്ളം വേണമെങ്കിൽ ഒഴിച്ച് കൊടുക്കാം. ഒന്ന് മൂത്ത് വന്നുകഴിഞ്ഞാൽ അതിലേക്ക് കശുവണ്ടി അരച്ചത് ഇട്ട് കൊടുക്കാം. ഒരു മിനിറ്റ് തിളച്ചതിന് ശേഷം അതിലേക്ക്  ബീഫ് ഇട്ടുകൊടുക്കുക. അടച്ച് വയ്ക്കാതെ 5 മിനിറ്റ്  വേവിക്കുക. ഇടയ്ക്ക്  ഇളക്കി കൊടുത്തുകൊണ്ടിരിക്കുക. 5 മിനിട്ടിന് ശേഷം കറിവേപ്പില ഇട്ട് ഇളക്കി വാങ്ങുക . വളരെ  വിശിഷ്ടമായ ബീഫ് ചുക്ക റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com