ADVERTISEMENT

ബേബികോൺ, മൈദ മാവിൽ മുക്കി പൊരിച്ചെടുക്കുന്ന വളരെ വ്യത്യസ്തവും ഏറെ രുചികരവുമായ സ്നാക്സ് ആണിത്. ചായക്കൊപ്പം പലഹാരമായും, ലഞ്ചിന് ഡിഷ്‌ ആയും ഇത് വിളമ്പാം. പാകം ചെയ്യാൻ വളരെ കുറഞ്ഞ ചേരുവകൾ മതി. ഉണ്ടാക്കാനോ നിഷ്പ്രയാസവും. നിങ്ങളുമൊന്ന് പരീക്ഷിച്ചു നോക്കൂ..

ചേരുവകൾ 

  • ബേബി കോൺ (മൂപ്പെത്താത്ത ചോളം) - 400 ഗ്രാം 
  • കാശ്മീരി മുളക്പൊടി - 1 ടീ സ്പൂൺ 
  • നാരങ്ങ നീര് - 1/2 ടീ സ്പൂൺ
  • ഉപ്പ് - 1 ടീ സ്പൂൺ 
  • മൈദ - 2 കപ്പ്‌ 
  • കോൺ ഫ്ലോർ -2 ടേബിൾ സ്പൂൺ 
  • മുളക് പൊടി - 1 1/2 ടീ സ്പൂൺ 
  • ഉപ്പ് - 1ടീ സ്പൂൺ 

  • ബ്രഡ് പൊടിച്ചത് - ആവശ്യത്തിന് 
  • എണ്ണ - വറുക്കാൻ ആവശ്യത്തിന് 

തയാറാക്കുന്ന വിധം

  • ബേബി കോൺ കഴുകി ഒരു തുണി കൊണ്ട് വെള്ളം ഇല്ലാതെ തുടച്ചെടുക്കുക. 
  • മുളക് പൊടി, ഉപ്പ്, നാരങ്ങ നീര് യോജിപ്പിച്ചു വയ്ക്കുക. 
  • ഈ കോൺ മൈദയിൽ മുക്കി ബ്രഡ് പൊടിച്ചതിൽ ഉരുട്ടി എടുക്കുക. 
  • 2 മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. 
  • അതിന് ശേഷം ചൂടായ എണ്ണയിൽ വറത്ത് കോരുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com