ADVERTISEMENT

ദഹി ആലൂ ചപ്പാത്തിക്കൊപ്പം സൂപ്പർ രുചിയിലുള്ള കറിയാണ്. വറുത്തെടുത്ത ഉരുളക്കിഴങ്ങും തൈരും ചേർത്ത് തയാറാക്കുന്ന ഈ കറി കൂട്ടി എത്ര ചപ്പാത്തി വേണമെങ്കിലും കഴിക്കാം.

ചേരുവകൾ:  

  • തൈര് - 3 ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ 
  • മുളകുപൊടി - 2 ടീസ്പൂൺ 
  • ജീരകപ്പൊടി - 1 ടീസ്പൂൺ
  • മല്ലിപ്പൊടി - 1 ടീസ്പൂൺ 
  • ഗരംമസാല - 1 ടീസ്പൂൺ 
  • ഉരുളക്കിഴങ്ങ് (വേവിച്ചത്) - 500 ഗ്രാം 
  • മുളകുപൊടി - 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 
  • ഉപ്പ് – ആവശ്യത്തിന് 
  • എണ്ണ - 5 ടേബിൾസ്പൂൺ 
  • ജീരകം - 1/2 ടീസ്പൂൺ  
  • ഉള്ളി - 2 എണ്ണം 
  • പച്ചമുളക് - 2 എണ്ണം 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ 
  • വെള്ളം - 1 1/2  കപ്പ് 
  • മല്ലിയില 

തയാറാക്കുന്ന വിധം :

  • തൈര്, 2 ടീസ്പൂൺ മുളക്പൊടി, 1 ടീസ്പൂൺ മഞ്ഞൾപ്പൊടി, ജീരകം പൊടിച്ചത്, മല്ലിപ്പൊടി, ഗരംമസാല എന്നിവ യോജിപ്പിച്ച് മാറ്റി വയ്ക്കുക. 
  • ഉരുളക്കിഴങ്ങ് 1/2 ടീസ്പൂൺ  മുളകു പൊടിയും 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടിയും  ഉപ്പും ഇട്ട്  മാരിനേറ്റ് ചെയ്യുക.
  • ഒരു പാനിൽ 2 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി ഉരുളക്കിഴങ്ങ് വറുത്ത് മാറ്റി വയ്ക്കുക.
  • ഇതേ പാനിൽ 3 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി സവാള വഴറ്റുക. ഇതിലേക്ക് പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് 30 സെക്കൻഡ് വഴറ്റുക. തീ ഓഫാക്കി ഇത് തണുക്കാൻ  അനുവദിക്കുക. ഇനി തൈര് മിശ്രിതവും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക.
  • ഇടത്തരം തീയിൽ  5  മുതൽ 6 മിനിറ്റ് വരെ അല്ലെങ്കിൽ മസാലയിൽ നിന്ന് എണ്ണ വേർപെടുത്തുന്നത് വരെ ഇത് വേവിക്കുക.
  • വെള്ളവും വറുത്ത ഉരുളക്കിഴങ്ങും ചേർത്ത് യോജിപ്പിച്ച്  പാൻ അടച്ച് വച്ച് 5 മിനിറ്റ് വേവിക്കുക. തീ ഓഫ് ചെയ്ത് 5 മിനിറ്റ് കൂടി അടച്ച് വയ്ക്കുക. മല്ലിയില കൊണ്ട് അലങ്കരിച്ച് വിളമ്പാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com