ADVERTISEMENT

പ്രതിരോധത്തിനെന്ന പോലെ ഭക്ഷണത്തിനും പ്രധാന്യം നൽകുന്ന കിം ജോങ് ഉന്നിന്റെ നാട്ടിൽ നിന്ന് ഒരു വ്യത്യസ്ത വിഭവം. തനി നാടൻ കൊറിയൻ ശൈലിയിൽ തയാറാക്കുന്ന ചിക്കൻ ഫ്രൈയ്ക്കൊപ്പം രുചിമേളമൊരുക്കാൻ കിടിലൻ സോസും. ഓരോ ചിക്കൻ പീസും കൈയിലെടുമ്പോൾ സോസ് നമ്മുടെ കൈവിരലുകളിലൂടെ ഉൗർന്നിറങ്ങും. കുട്ടികൾ അടക്കം ആസ്വദിച്ചു കഴിക്കുമെന്നുറപ്പ്. 

ചേരുവകൾ 

  • ചിക്കൻ-അര കിലോ 
  • വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - ഒരു ടേബിൾസ്പൂൺ 
  • ഉണക്കമുളക് അരി കളഞ്ഞത് - ഒമ്പത് എണ്ണം 
  • ഓയിൽ - ആവശ്യത്തിന് 
  • സോയ സോസ് - കാൽ കപ്പ് 
  • വിന്നാഗിരി  - ഒരു ടേബിൾസ്പൂൺ 
  • കോൺഫ്ലോർ - കാൽ കപ്പ് +രണ്ട് ടീസ്പൂൺ 
  • വെള്ളം - കാൽ കപ്പ് 
  • മസ്റ്റഡ് സോസ്  - ഒരു ടേബിൾസ്പൂൺ 
  • പഞ്ചസാര - ഒരു ടേബിൾസ്പൂൺ 
  • കുരുമുളക് പൊടി -കാൽ ടീസ്പൂൺ 
  • ഉപ്പ് -ആവശ്യത്തിന് 
  • വറുത്ത കപ്പലണ്ടി - രണ്ട് ടേബിൾസ്പൂൺ 
  • വെളുത്ത എള്ള് - ഒരു ടേബിൾസ്പൂൺ 
  • ഇഞ്ചി - ഒരു ടീസ്പൂൺ 

പാകം ചെയ്യുന്ന വിധം 

ആദ്യം ചിക്കൻ കുരുമുളക്  പൊടിയും,ഉപ്പും ,ഇഞ്ചിയും ചേർത്ത് പുരട്ടി വയ്ക്കുക . അതിന് ശേഷം കാൽ കപ്പ് കോൺഫ്‌ളോർ ഒരു പാത്രത്തിൽ എടുക്കുക അതിൽ ഓരോ ചിക്കൻ പീസും പൊതിഞ്ഞെടുക്കുക .എന്നിട്ട് ചിക്കൻ എണ്ണയിൽ വറക്കുക . ചിക്കൻ കഷ്ണങ്ങളുടെ പുറം മൊരിഞ്ഞു തുടങ്ങുമ്പോൾ എണ്ണയിൽ നിന്ന് കോരി മാറ്റി വെയ്ക്കണം . ഒന്നോ രണ്ടോ മിനിറ്റ് കഴിഞ്ഞു വീണ്ടും ചിക്കൻ കഷ്ണങ്ങൾ അതേ എണ്ണയിൽ ബ്രൗൺ നിറത്തിൽ വറുത്തു കോരുക . ഒരു പാൻ വച്ച് രണ്ട് ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് വെളുത്തുള്ളിയും വറ്റൽ മുളകും ഇട്ട് മൂപ്പിക്കുക .ഇതിലേക്ക് സോയ സോസും ,വിനാഗിരിയും , പഞ്ചസാരയും ,മസ്റ്റഡ് സോസും ചേർത്ത് കൊടുത്തതിന്റെശേഷം കാൽ കപ്പ് വെള്ളത്തിൽ രണ്ട് ടീസ്പൂൺ കോൺ ഫ്ലോർ കൂടി ചേർത്ത് കലക്കി ഒഴിക്കുക ഇതിലേക്ക് വറുത്ത ചിക്കൻ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക .അതിന് ശേഷം കപ്പലണ്ടിയും എള്ളും ചേർത്ത് വിളമ്പാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com