ADVERTISEMENT

വളരെ പെട്ടെന്ന് തയാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ് പച്ചടി. തക്കാളി പച്ചടി ഇനി ഇങ്ങനെ തയാറാക്കി നോക്കൂ. ചൂട് ചോറിനൊപ്പം കിടിലൻ ആണ് ഈ കറി.

ചേരുവകൾ: 

  • തക്കാളി - 2 എണ്ണം 
  • സവാള - 1 എണ്ണം 
  • പച്ചമുളക് - 2 എണ്ണം 
  • ഉപ്പ്   

 

  • എണ്ണ - 2  ടേബിൾസ്പൂൺ 
  • കടുക് - 1/4 ടീസ്പൂൺ 
  • വറ്റൽമുളക് - 2 എണ്ണം 
  • കറിവേപ്പില  - 1 തണ്ട് 
  • തേങ്ങ - 3/4 കപ്പ് 
  • തൈര് - 3/4 കപ്പ്
  • കടുക് - 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം

  • തേങ്ങായും തൈരും കടുകും അരച്ച് മാറ്റി വയ്ക്കുക. 
  • ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് വറ്റൽമുളകും കറിവേപ്പിലയും ഇട്ട് നന്നായി യോജിപ്പിക്കുക.
  • ഇനി സവാള ഇട്ട് 2 മിനിറ്റ് വഴറ്റുക. ഇതിലേക്ക്  തക്കാളിയും പച്ചമുളകും ഉപ്പും ഇട്ട് വേവിക്കുക.
  • തീ ഓഫ് ചെയ്ത് ഇത് നന്നായി തണുത്തതിനു ശേഷം അരപ്പ് ചേർത്ത് നന്നായി യോജിപ്പിച്ച് വിളമ്പാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com